Connect with us

Techno

ആന്‍ഡ്രോയിഡ് പഴയ വേര്‍ഷന്‍ ഉപയോഗിച്ചാല്‍ ഹാക്കിംഗിന് സാധ്യത

Published

|

Last Updated

ആന്‍ഡ്രോയിഡിന്റെ 4.4 കിറ്റ് കാറ്റ് വേര്‍ഷനെക്കാള്‍ പഴയ വേര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട് ഫോണുകളില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞു കയറാനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോര്‍ട്ട്. കിറ്റ് കാറ്റിന് മുന്‍പുള്ള വേര്‍ഷനുകള്‍ക്കുള്ള സെക്യൂരിറ്റി അപ്‌ഡേറ്റുകള്‍ ഗൂഗിള്‍ നിര്‍ത്തലാക്കിയതോടെയാണ് പഴയ ആന്‍ഡ്രോയിഡ് വേര്‍ഷനുകള്‍ ഉപയോഗിക്കുന്ന 100 കോടിയോളം സ്മാര്‍ട് ഫോണുകളും ടാബ്‌ലറ്റുകളും ഹാക്കര്‍മാരുടെ ആക്രമണത്തിന് ഇരയാകാനുള്ള സാധ്യത തെളിഞ്ഞത്.

മൊത്തം ആന്‍ഡ്രോയ്ഡ് ഉപയോഗ്താക്കളില്‍ 60 ശതമാനം പേരും കിറ്റ്കാറ്റിന് മുന്‍പുള്ള വേര്‍ഷനുകളാണ് ഉപയോഗിക്കുന്നത്. പഴവേര്‍ഷനുകളില്‍ ഉപയോഗിക്കുന്ന വെബ് വ്യൂ ബ്രൗസറുകള്‍ക്ക് മേലില്‍ സെക്യൂരിറ്റി അപ്‌ഡേറ്റ് നല്‍കുകയില്ലെന്ന് ഗൂഗിള്‍ അറിയിച്ചു. ഫോണ്‍നിര്‍മാതാക്കള്‍ സെക്യൂരിറ്റി നല്‍കണമെന്നാണ് ഗൂഗിളിന്റെ നിലപാട്. കിറ്റ് കാറ്റ് മുതലുള്ള വേര്‍ഷനുകളില്‍ ക്രോമിയം ബ്രൗസറുകളാണ് ഉപയോഗിക്കുന്നത്. ഇവക്ക് മാത്രമേ ഇനി അപ്‌ഡേറ്റ് നല്‍കൂ എന്നാണ് ഗൂഗിളിന്റെ നിലപാട്.