Connect with us

Gulf

സമ്പൂര്‍ണ സാക്ഷരത നേടിയ കേരളത്തില്‍ പൊതു വിദ്യാഭ്യാസ നിലവാരം കുറവ്; ദയാബായ്

Published

|

Last Updated

അബുദാബി: സമ്പൂര്‍ണ സാക്ഷരത നേടിയ കേരളത്തില്‍ പൊതു വിദ്യാഭ്യാസ നിലവാരം കുറവാണെന്ന് പരിസ്ഥിതി പ്രവര്‍ത്തക ദയാബായ്. അബുദാബി കേരള സോഷ്യല്‍ സെന്റര്‍ വനിതാ വിഭാഗം നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ പ്രകൃതിയെ ചൂഷണം ചെയ്യുന്നത് കേരളത്തിലാണ്. ലോകത്ത് ദിവസവും പ്രകൃതി ദുരന്തം കൂടിവരുമ്പോഴും പ്രകൃതിയെ ചൂഷണം ചെയ്യുന്നതില്‍ കേരളത്തില്‍ ഒരു കുറവുമില്ല. കുന്നുകളും, പാടങ്ങളും, നദികളും വന്‍കിടക്കാര്‍ക്ക് തീറെഴുതി നല്‍കി. പ്രകൃതി ചൂഷണത്തിനെതിരെ ശബ്ദിക്കുന്നവരെ കള്ളക്കേസില്‍ കുടുക്കി പീഠിപ്പിക്കുന്നു. ഇവരെ തീവ്രവാദികളും മറ്റുമായി മുദ്രകുത്തി ജയിലിലടക്കുന്നു. സമ്പൂര്‍ണ സാക്ഷരത നേടിയ കേരളത്തില്‍ എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. സാധാരണക്കാരെ ചൂഷണം ചെയ്യുന്നതിനാണ് സര്‍ക്കാറുകള്‍ ശ്രമിക്കുന്നത്. അവകാശത്തിന് വേണ്ടിയുള്ള പോരാട്ടം ന്യായമാണെങ്കില്‍ എന്നും സമരത്തിന് മുന്നിലുണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി. പാര്‍ട്ടികളും ഭരണകൂടങ്ങളും ബൂര്‍ഷ്വകളുടെ പിന്നാലെയാണ്. ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും മുതലാളിമാരുടെ വക്താക്കളാണ്. വിദ്യാഭ്യാസം കൂടിയ കേരളത്തിലാണ് ഇത് നടക്കുന്നത്- അവര്‍ പറഞ്ഞു.
വനിതാ വിഭാഗം കണ്‍വീനര്‍ രമണി രാജന്‍ അധ്യക്ഷത വഹിച്ചു. ശ്രീമതി ദേവിക സുധീന്ദ്രന്‍ ദയാബായിയെ പരിചയപ്പെടുത്തി.

---- facebook comment plugin here -----

Latest