Connect with us

Gulf

രാജ്യത്ത് ഇലക്‌ട്രോണിക് മുല്‍കിയ സേവനം നിലവില്‍ വന്നു

Published

|

Last Updated

അബുദാബി: വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റായ മുല്‍കിയ ഇലക്‌ട്രോണിക് സംവിധാനത്തിലേക്കുള്ള മാറ്റം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. ഇലക്‌ട്രോണിക് മുല്‍കിയയുടെ സ്വഭാവം, ഉപയോഗ രീതി എന്നിവയെക്കുറിച്ച് പൊതു ജനങ്ങളെ ബോധവത്കരിച്ചു വരികയാണെന്ന് ഇലക്‌ട്രോണിക് സേവനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന കമ്മറ്റി തലവന്‍ മേജര്‍ ഡോ. അഹ്മദ് നാസിര്‍ അല്‍ റഈസി അറിയിച്ചു.
ഈ മാസം ആദ്യം മുതലാണ് ഇലക്‌ട്രോണിക് മുല്‍ക്കിയാ സേവനം രാജ്യത്ത് നിലവില്‍ വന്നത്. ഇലക്‌ട്രോണിക് മുല്‍കിയ എങ്ങിനെ പ്രവര്‍ത്തിപ്പിക്കുന്നുവെന്നതിനെക്കുറിച്ചുള്ള സാങ്കേതിക പരിശീലനം ട്രാഫിക് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിക്കഴിഞ്ഞു. സ്മാര്‍ട് മിനിസ്ട്രിയുടെ യു എ ഇ എം ഒ ഐ എന്ന ആപ്പിലും ട്രാഫിക്കിലെ പട്രോള്‍ വിഭാഗത്തിന്റെ യു ടി എസ് എന്ന ആപ്പിലും ഇത് ലഭ്യമാണ്. നിലവില്‍ ഇത് ട്രാഫിക് വിഭാഗത്തിലെ ചില ഉദ്യോഗസ്ഥര്‍ക്ക് മാത്രമെ ലഭ്യമാക്കിയിട്ടുള്ളു. അടുത്ത ഭാവിയില്‍ തന്നെ രാജ്യത്തെ മുഴുവന്‍ പട്രോള്‍ സംഘത്തിനും സ്മാര്‍ട് ഫോണിലൂടെ ഉപയോഗിക്കാവുന്ന രീതിയില്‍ സംവിധാനം ലഭ്യമാക്കും.

Latest