Connect with us

Gulf

'വര്‍ഗീയത നാടിന് ആപത്ത്'

Published

|

Last Updated

ദുബൈ: വര്‍ഗീയത നാടിന് ആപത്താണെന്നും അതിനോട് ഒരു തരത്തിലും യോജിക്കാന്‍ കഴിയില്ലെന്നും എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ. കാസര്‍കോഡ് ജില്ലക്കാരുടെ പ്രവാസി സംഘടന കെസെഫിന്റെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേസെഫിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ പ്രത്യേകം അഭിനന്ദിച്ചു. കേസെഫ് ചെയര്‍മാന്‍ ബി എ മഹമൂദ് അധ്യക്ഷം വഹിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ബാലകൃഷ്ണന്‍ തച്ചങ്ങാട്, ബദര്‍ അല്‍ സമാ മെഡിക്കല്‍ ഗ്രൂപ്പ് എം ഡി അബ്ദുല്‍ ലത്വീഫ്, കെസെഫ് മുന്‍ ചെയര്‍മാന്‍ യഹ്‌യ തളങ്കര, യു എ ഇ എക്‌സ്‌ചേഞ്ച് പ്രതിനിധി വിനോദ് നമ്പ്യാര്‍ സംസാരിച്ചു. കോര്‍പറേറ്റ് ട്രൈനര്‍ ശങ്കര്‍ കുട്ടികള്‍ക്ക് ക്ലാസെടുത്തു. സെക്രട്ടറി ജനറല്‍ മാധവന്‍ അണിഞ്ഞ സ്വാഗതവും ട്രഷറര്‍ ഇല്യാസ് എ റഹ്മാന്‍ നന്ദിയും പറഞ്ഞു.
പ്രവാസി അവാര്‍ഡ് ജേതാവ് അശ്‌റഫ് താമരശ്ശേരിയെ സമ്മേളനത്തില്‍ ആദരിച്ചു. 10,12 ക്ലാസുകളില്‍ ഉന്നത വിജയം നേടിയവരെയും ചടങ്ങില്‍ ആദരിച്ചു.

Latest