Connect with us

Gulf

അല്‍ വസല്‍ റോഡിന്റെ മുഖച്ചായ മാറ്റാന്‍ ബോക്‌സ് സ്റ്റാര്‍

Published

|

Last Updated

ദുബൈ: ജുമൈറ അല്‍ വസല്‍ റോഡിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതിയാണ് കഴിഞ്ഞ ദിവസം യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സന്ദര്‍ശിച്ച “ബോക്‌സ് സ്റ്റാര്‍ പ്രൊജക്ട്.” സാമ്പ്രദായികമല്ലാത്ത രീതിയില്‍ കണ്ടെയ്‌നറുകള്‍, സ്റ്റീല്‍ തുടങ്ങിയവ ഉപയോഗിച്ചുള്ള കെട്ടിട സമുച്ചയമാണ് ഇവിടെ നിര്‍മിക്കുന്നത്. ഇത് സഞ്ചാരികളെയും ഉപഭോക്താക്കളെയും ആകര്‍ഷിക്കുമെന്ന് മിറാസ് ഹോള്‍ഡിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുല്ല അഹ്മദ് അല്‍ ഹബ്ബായി പറഞ്ഞു. 1,200 മീറ്റര്‍ നീളത്തിലാണ് കെട്ടിടങ്ങള്‍. സവിശേഷമായ ശില്‍പചാതുര്യമാണ് ദര്‍ശിക്കാനാകുക. ഈ മാസം അവസാനം ഉദ്ഘാടനം ചെയ്യും. റസ്റ്റോറന്റുകള്‍, ഫാഷന്‍ ഉത്പന്നങ്ങളുടെ കടകള്‍ എന്നിവ ഇവിടെ ഏര്‍പെടുത്തുന്നുണ്ട്. വിശാലമായ പാര്‍ക്കിംഗ്, ഉല്ലസിക്കാനുള്ള സ്ഥലങ്ങള്‍ എന്നിവയും സവിശേഷതയാണ്. ന്യൂയോര്‍ക്ക്, ലണ്ടന്‍, പാരീസ്, തുടങ്ങിയ സ്ഥലങ്ങളില്‍ ഇത്തരത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ടെന്നും ഹബ്ബായി ചൂണ്ടിക്കാട്ടി.

Latest