Connect with us

Gulf

സാംസങ് ബ്രാന്റ് ചലനം സൃഷ്ടിച്ചു

Published

|

Last Updated

ദുബൈ: 2014ല്‍ യു എ ഇയില്‍ ഏറ്റവും ശ്രദ്ധേയമായ പത്തു ബ്രാന്റുകളില്‍ ഒന്നാമത് സാംസങ്. എമിറേറ്റ്‌സ് എയര്‍ലൈന്‍സ്, ഗൂഗിള്‍ എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയതായി യൂഗോവ് സര്‍വേ വെളിപ്പെടുത്തി.
രാജ്യത്തെ 400 ഓളം ബ്രാന്റുകളാണ് പട്ടികയില്‍ ഉണ്ടായിരുന്നത്. ഗ്യാലക്‌സി നാല് അടക്കം നിരവധി ഉല്‍പന്നങ്ങള്‍ ഇറക്കിയ സാംസങ് ഉപഭോക്താക്കളില്‍ ചലനം സൃഷ്ടിച്ചു. അറബിയില്‍ ടൈപ് ചെയ്യാനുതകുന്ന നോട്ട്പാഡ് ഇറക്കിയതും സവിശേഷതയാണ്.
സാംസങ്ങിന് 52.3 ശതമാനം വോട്ടുലഭിച്ചപ്പോള്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സിന് 52.2 ശതമാനം വോട്ടുലഭിച്ചു.
ആപ്പിള്‍ ബ്രാന്റ് നാലാം സ്ഥാനത്താണ്. കരേഫോര്‍, ഫേസ്ബുക്ക്, ഐ ഫോണ്‍, ദുബൈ മാള്‍, അല്‍ മറായി, ഇമാര്‍ എന്നിങ്ങനെയാണ് പട്ടികയിലെ മറ്റു സ്ഥാനക്കാര്‍.