Connect with us

Gulf

ആരോഗ്യ ജീവിതത്തിനുള്ള പ്രതിജ്ഞയെടുത്തവര്‍ ഒന്നരലക്ഷം

Published

|

Last Updated

ദുബൈ: അസ്റ്റര്‍ ഡി എം ഹെല്‍ത്‌കെയറിന്റെ “എന്റെ ആരോഗ്യം എന്റെ പ്രതിജ്ഞ” സംരംഭത്തിന്റെ ഭാഗമായി ലോകമെങ്ങും ഒന്നരലക്ഷത്തിലധികം പേര്‍ പ്രതിജ്ഞയെടുത്തു. 2014 നവംബറിലാണ് ആരംഭിച്ചത്. ദൈനംദിന ജീവിതത്തിലെ ശീലങ്ങളിലും ശൈലിയിലും ചെറിയ മാറ്റങ്ങള്‍ വരുത്തി ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആരോഗ്യജീവിതം സ്വായത്തമാക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതിനു വേണ്ടിയാണ് “എന്റെ ആരോഗ്യം എന്റെ പ്രതിജ്ഞ” പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ലോകമെങ്ങും പ്രമുഖരടക്കം ലക്ഷക്കണക്കിനാളുകള്‍ സംരംഭത്തിന്റെ ഭാഗമായി.
ആരോഗ്യകരമായ ജീവിതത്തിലേക്കുള്ള ആദ്യപടി എന്ന നിലയില്‍ ജനങ്ങള്‍ “എന്റെ ആരോഗ്യം എന്റെ പ്രതിജ്ഞ” പദ്ധതിയെ അംഗീകരിച്ചതില്‍ അതീവ സന്തോഷമുണ്ടെന്ന് അസ്റ്റര്‍ ഡി എം ഹെല്‍ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, പാകിസ്താനി ക്രിക്കറ്റര്‍മാരായ മിസ്ബാഹുല്‍ ഹഖ്, ഷാഹിദ് അഫ്രിദി, സര്‍ഫറാസ് അഹ്്മദ്, ഉമര്‍ ഗുല്‍, ഉമര്‍ അക്മല്‍, അഹ്്മദ് ഷഹ്‌സാദ്, സുഹൈല്‍ തന്‍വീര്‍, ദുബൈ ഹെല്‍ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ എഞ്ചിനീയര്‍ ഈസ അല്‍ ഹാജ് അല്‍ മൈദൂര്‍, യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ ടി.പി സീതാറാം, ഫിലിപ്പീന്‍ അംബാസഡര്‍ ഗ്രേസ് റെലുഷ്യോ പ്രിന്‍സേസ, ദുബൈയിലെ യു കെ കോണ്‍സുല്‍ ജനറല്‍ എഡ്വാര്‍ഡ് ഹൊബാര്‍ട്, ഡി പി വേള്‍ഡ് വൈസ് ചെയര്‍മാന്‍ ജമാല്‍ മാജിദ് ബിന്‍ തനിയ്യ, ഇന്ത്യന്‍ സിനിമാ താരങ്ങളായ അജയ് ദേവ്ഗണ്‍, നാനാ പടേക്കര്‍, ജയറാം, കപില്‍ ശര്‍മ, അലി അസ്ഗര്‍, അര്‍ബാസ് ഖാന്‍ തുടങ്ങിയവര്‍ പ്രതിജ്ഞയെടുത്ത പ്രമുഖരില്‍പ്പെടുന്നു.

Latest