Connect with us

National

കെജ്‌രിവാളിനെതിരെ കോണ്‍ഗ്രസിന്റെ പരാതി

Published

|

Last Updated

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ വിവാദ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും പണം വാങ്ങി എഎപിക്ക് വോട്ട് ചെയ്യണമെന്ന അദ്ദേഹത്തിന്റെ പരാമര്‍ശത്തിനെതിരെയാണ് പരാതി നല്‍കിയത്.
ജനങ്ങളെ വഞ്ചിച്ച പണമാണ് ഇരു പാര്‍ട്ടികളുടേയും കൈയില്‍. അത് വാങ്ങി എഎപിക്ക് വോട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. നേരത്തെ ഡല്‍ഹി ബിജെപി ഘടകം അധ്യക്ഷന്‍ സതീഷ് ഉപാധ്യായക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിനെത്തുടര്‍ന്ന് ബിജെപി അദ്ദേഹത്തിനെതിരെ പരാതി നല്‍കിയിരുന്നു. ബിജെപിയുടെ പരാതിയില്‍ തിരഞ്ഞെടുപ്പ് കമീഷന്‍ കെജ്‌രിവാളിന് നോട്ടീസ് അയച്ചിരുന്നു.

---- facebook comment plugin here -----

Latest