Connect with us

National

സുനന്ദ കൊലപാതക കേസ്: ശശി തരൂരിന് നോട്ടീസ്

Published

|

Last Updated

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ കൊലപാതകക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശശി തരൂരിന് ഡല്‍ഹി പൊലീസിന്റെ നോട്ടീസ്. സാക്ഷി എന്ന നിലയിലാണ് ശശി തരൂരിനെ ചോദ്യം ചെയ്യുന്നത്. എന്നാല്‍ ഇന്ന് ഡല്‍ഹിയില്‍ ഇല്ലെന്നും രണ്ടു ദിവസത്തിനകം ഹാജരാകാമെന്നും ശശി തരൂര്‍ ഡല്‍ഹി പൊലീസിനെ അറിയിച്ചു.
രണ്ട് ദിവസത്തിനകം ശശി തരൂരിനെ ചോദ്യം ചെയ്യുമെന്ന് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബിഎസ് ബസി പറഞ്ഞു. ഈ മാസം ആദ്യമാണ് സുനന്ദയുടെ മരണം കൊലപാതകക്കേസായി ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്തത്. പൊലീസ് അന്വേഷണത്തോട് സഹകരിക്കുമെന്ന് ശശി തരൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സുനന്ദയുടെ കുടുംബം ശശി തരൂരിന് അനുകൂലമായാണ് മൊഴി നല്‍കിയത്.
കഴിഞ്ഞ വര്‍ഷം ജനുവരി 17ന് രാത്രിയില്‍ ഡല്‍ഹിയിലെ ഒരു ഹോട്ടലിലായിരുന്നു സുനന്ദയെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Latest