Connect with us

Malappuram

പുതിയ ആരോഗ്യ പാഠവുമായി 'കാളികാവ് മിസ്‌ക്കീന്‍ വാക്കേഴ്‌സ്'

Published

|

Last Updated

കാളികാവ്: ആരോഗ്യ സംരക്ഷണത്തിനായുള്ള പ്രഭാത നടത്തത്തിനൊപ്പം പരിസര ശുചീകരണവും നടത്തി നാടിന് ആരോഗ്യ സംരക്ഷണത്തിന്റെ പുതിയ പാഠം പകര്‍ന്ന് നല്‍കുകയാണ് ഒരു നടത്ത കൂട്ടായ്മ. കാളികാവ് മിസ്‌ക്കീന്‍ വാക്കേഴ്‌സ് എന്ന സംഘടനയാണ് രാവിലെ ഒന്നിച്ചുള്ള പ്രഭാതം നടത്തത്തിന് കൂടെ അങ്ങാടിയും പരിസരവും ശുചീകരിച്ച് നാടിന് ദിശാബോധം നല്‍കുന്നത്.
പതിവ് നടത്തം കഴിഞ്ഞാല്‍ ആഴ്ചയിലൊരു ദിവസം ടൗണിലെ ചപ്പുചവറുകളെല്ലാം ശേഖരിച്ച് കത്തിക്കുന്നതാണ് പ്രവര്‍ത്തകരുടെ രീതി. ഇതിനായി മിക്ക പേരും കൂടെ കയ്യില്‍ ചാക്കും കരുതും. ചാക്കില്‍ ചപ്പു ചവറുകള്‍ ശേഖരിച്ച് വിജന പ്രദേശങ്ങളില്‍ കത്തിക്കും. ഇതോടെ നാട്ടില്‍ രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്നതിനുള്ള സാധ്യത ഇല്ലാതാക്കാമെന്നാണ് സംഘാടകര്‍ കണക്ക് കൂട്ടുന്നത്. പത്ത് ദിവസം മുമ്പ് മാത്രം മുമ്പാണ് സംഘടന നിലവില്‍ വന്നത്. ഓരോ ദിവസവും സംഘടയിലേക്ക് പുതിയ അംഗങ്ങള്‍ കൂടി വരികയാണ്.
കഴിഞ്ഞ ദിവസം നടന്ന ശുചീകരണത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ പ്രദേശത്തെ ആരോഗ്യ പ്രവര്‍ത്തകരും എത്തിയത് സംഘാടകര്‍ക്ക് ആവേശമായി. പള്‍സ് പോളിയോ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട കാളികാവ് സി എച്ച് സിയിലെ ആരോഗ്യ ഉദ്യോഗസ്ഥരാണ് വാക്കേഴ്‌സിന്റെ ശുചീകരണത്തിന് സാക്ഷികളായി എത്തിയത്. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ പി മുഹമ്മദലി മിസ്‌ക്കീന്‍ വാക്കേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകരുടെ ഉദ്യമത്തെ അഭിനന്ദിച്ചു. കാളികാവ് ചെത്തുകടവ് മൈതാനത്താണ് വിവിധ തുറകളിലുള്‍പ്പെട്ട മിസ്‌ക്കീന്‍ വാക്കേഴ്‌സ് പ്രവര്‍ത്തകര്‍ ഒത്തുചേരുന്നത്.