Connect with us

Ongoing News

മത്സരം വൈകി; പ്രതിഷേധം കൊഴുത്തു

Published

|

Last Updated

കോഴിക്കോട്: മത്സരം വൈകിയതിനെ തുടര്‍ന്ന് കഥാപ്രസംഗ വേദിയില്‍ സംഘര്‍ഷം. വേദി ആറില്‍ എച്ച് എസ് വിഭാഗം കഥാപ്രസംഗ മത്സരത്തിന് ജൂറിമാര്‍ എത്താന്‍ വൈകിയതാണ് പ്രശ്‌നമായത്. ഉച്ചതിരിഞ്ഞ് മൂന്നിന് മത്സരം തുടങ്ങേണ്ടതായിരുന്നു. യഥാസമയം മത്സരം തുടങ്ങാന്‍ വേണ്ട ഒരുക്കങ്ങളും പൂര്‍ത്തീകരിച്ചിരുന്നു. മത്സരാര്‍ഥികളും കാഴ്ചക്കാരും എത്തി. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ജൂറിമാര്‍ എത്താത്തിനാല്‍ മത്സരം തുടങ്ങില്ലെന്ന് ഡി പി ഐ ഓഫീസില്‍ നിന്ന് അറിയിപ്പ് എത്തി. ഇതിനിടെ കാത്തിരുന്ന മത്സരാര്‍ഥികളുടെ രക്ഷിതാക്കളും അധ്യാപകരും പ്രതിഷേധം തുടങ്ങി. അപ്പീലുകള്‍ പരിഗണിക്കുന്നതിന് വേണ്ടി അധികൃതര്‍ മനപ്പൂര്‍വം മത്സരം വൈകിപ്പിക്കുകയാണെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. ഇവര്‍ സംഘാടകരുമായി കയര്‍ത്തു. പോലീസ് ഇടപെട്ട് ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു.
ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഒരു ജൂറിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നും പകരം പാലക്കാട് നിന്നും മറ്റൊരാളെ വിളിച്ചുവരുത്തിയതിനാലാണ് മത്സരം വൈകിയതെന്നും എ ഡി പി ഐ പറഞ്ഞു. ഈ മത്സരത്തില്‍ പങ്കെടുത്ത ശേഷം മറ്റ് മത്സരങ്ങളില്‍ പങ്കെടുക്കേണ്ട ചില കുട്ടികള്‍ ഉണ്ടായിരുന്നു. ഇവര്‍ക്ക് പകരം സംവിധാനം ഏര്‍പ്പെടുത്തമെന്നും എ ഡി പി ഐ. എല്‍ രാജന്‍ അറിയിച്ചു.