Connect with us

Kozhikode

എന്‍ട്രന്‍സ് പരീക്ഷ: അപേക്ഷാ തീയതി നീട്ടണമെന്നാവശ്യം

Published

|

Last Updated

കൊടുവള്ളി: മെഡിക്കല്‍, എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷാ അപേക്ഷ സമര്‍പ്പണത്തിന് നിര്‍ദേശിക്കപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാന്‍ കാലതാമസം നേരിടുന്നു. ഈ സാഹചര്യത്തില്‍ അപേക്ഷാ സമര്‍പ്പണ തീയതി ദീര്‍ഘിപ്പിച്ച് മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പരീക്ഷ എഴുതാന്‍ അവസരമൊരുക്കണമെന്നാവശ്യം ശക്തമായി. വില്ലേജ് ഓഫീസുകളില്‍ നിന്ന് ലഭിക്കേണ്ട വരുമാനം, ജാതി, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്ന വില്ലേജുകളില്‍ വേഗത്തില്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കുന്നിടങ്ങളില്‍ ദിവസങ്ങള്‍ കഴിഞ്ഞെ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കൂ.
നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് വില്ലേജുകളില്‍ അപേക്ഷ സമര്‍പ്പിച്ച് വില്ലേജ് ഓഫീസറുടെ അന്വേഷണറിപ്പോര്‍ട്ട് പ്രകാരം താലൂക്ക് ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ച് പത്തും പന്ത്രണ്ടും ദിവസം കഴിഞ്ഞാണ് ലഭിക്കുന്നത്. മാത്രമല്ല, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മക്കള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ രക്ഷിതാക്കളുടെ സാലറി സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്. ഉദ്യോഗസ്ഥര്‍ക്ക് അവര്‍ ജോലി ചെയ്യുന്ന ഓഫീസ് മേലധികാരിയില്‍ നിന്ന് സാലറി സര്‍ട്ടിഫിക്കറ്റ് ലഭിക്കാനും കാലതാമസം നേരിടുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഈ അവസസ്ഥയില്‍ എന്‍ട്രന്‍സ് അപേക്ഷ സമര്‍പ്പിക്കാന്‍ ഫെബ്രുവരി മൂന്നിനുള്ളില്‍ മുഴുവന്‍ പേര്‍ക്കും സാധിക്കാനിടയില്ല. അവധി ദിനങ്ങളും വില്ലേജ് ഓഫീസര്‍മാര്‍ക്ക് അടിയന്തര യോഗങ്ങളും കാരണം ഓഫീസുകളിലെത്താനാകാത്തതും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാന്‍ കാലതാമസത്തിന് കാരണമാകുന്നുണ്ട്.

Latest