Connect with us

Kozhikode

ചക്കിട്ടപാറയില്‍ സി പി എം- കോണ്‍ഗ്രസ് സംഘട്ടനം

Published

|

Last Updated

പേരാമ്പ്ര: വെള്ളിയാഴ്ച പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ സുഭിക്ഷാ പദ്ധതിക്കെതിരെ നടന്ന വനിതാ സമരത്തിന്റെ ഭാഗമായുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ചക്കിട്ടപാറയില്‍ വീണ്ടും സംഘര്‍ഷം. വെള്ളിയാഴ്ചയും അനിഷ്ഠ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. പ്രകടനമായെത്തിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് പതാക നശിപ്പിച്ചു. ഇതിനെ ചോദ്യം ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാവ് സിജോക്കുനെരെ കൈയേറ്റം നടന്നു. ഇതിന്റെ പേരില്‍ ഇന്നലെ വൈകീട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചക്കിട്ടപാറ അങ്ങാടിയില്‍ പ്രകടനം നടത്തി. തുടര്‍ന്ന് ഡി വൈ എഫ് ഐ പ്രവര്‍ത്തകരും പ്രകടനം നടത്തി. ഇതിനിടയില്‍ ഇരു വിഭാഗവും തമ്മില്‍ പൊരിഞ്ഞ അടി നടന്നു. സ്ഥലത്തെത്തിയ എസ് ഐ. കെ എം ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പെരുവണ്ണാമുഴി പോലീസ് രംഗം ശാന്തമാക്കാന്‍ ശ്രമിച്ചു. സംഘര്‍ഷത്തില്‍ പോലീസുകാര്‍ക്കും മര്‍ദനമേറ്റു.
ഇതോടെ പേലീസ് ലാത്തി വീശി. പേരാമ്പ്രയില്‍ നിന്നെത്തിയ സ്‌പെഷ്യല്‍ പോലീസ് ഇരുവിഭാഗത്തെയും വീരട്ടി ഓടിച്ചു. സംഘട്ടനത്തില്‍ അഞ്ച് കോണ്‍ഗ്രസ്പ്രവര്‍ത്തകര്‍ക്കും മൂന്ന് സി പി എം പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. അക്രമത്തില്‍ പ്രതിഷേധിച്ച് ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ ഇന്ന ഹര്‍ത്താല്‍ നടത്താന്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.

Latest