Connect with us

International

ഇന്ത്യ-പാക് അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ പ്രകോപനം ഉണ്ടാക്കരുതെന്ന് യു എസ്

Published

|

Last Updated

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെ ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കരുതെന്ന് പാകിസ്ഥാനോട് യുഎസ് ആവശ്യപ്പെട്ടു. അതിര്‍ത്തി കടന്നുള്ള യാതൊരു ഭീകരപ്രവര്‍ത്തനവും ഉണ്ടാകില്ലെന്ന് ഉറപ്പാക്കണമെന്നും യുഎസ് ആവശ്യപ്പെട്ടു.
നിര്‍ദേശം ലഘിച്ചാല്‍ പാകിസ്ഥാന്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും യുഎസ് മുന്നറിയിപ്പ് നല്‍കി. അഫ്ഗാനിസ്ഥാനിലെ തീവ്രവാദ സംഘടനകളേയും അമേരിക്ക നിരീക്ഷിക്കുന്നുണ്ട്. പാകിസ്ഥാനിലെ അമേരിക്കന്‍ എംബസിക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
2000ല്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റണിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ കാശ്മീരില്‍ തീവ്രവാദികള്‍ ആക്രമണം നടത്തിയിരുന്നു. ബരാക് ഒബാമയുടെ റിപബ്ലിക് ദിന സന്ദര്‍ശനത്തോടനുബന്ധിച്ച് രാജ്യത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Latest