Connect with us

Wayanad

മാവോയിസ്റ്റ് ഭീഷണി: വയനാട്ടില്‍ അഞ്ച് വനം വകുപ്പ് ഓഫീസുകള്‍ തുറക്കും

Published

|

Last Updated

കല്‍പ്പറ്റ: മാവോയിസ്റ്റ് ഭീഷണി ശക്തമായ സാഹചര്യത്തില്‍ വനം വകുപ്പിനെ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ജില്ലയില്‍ അഞ്ച് പുതിയ വനം വകുപ്പ് ഓഫീസുകള്‍ ആരംഭിക്കും. വയനാടിന് പുറമെ കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് എന്നിവിടങ്ങളിലും പുതിയ ഓഫീസുകള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ നാലും കോഴിക്കോട് ആറും ഓഫീസുകള്‍ അടക്കം കേരളത്തില്‍ 19 പുതിയ വനം വകുപ്പ് ഓഫീസുകള്‍ ആരംഭിക്കാനുള്ള പട്ടികയാണ് വനം വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്. ഒരു ഫോറസ്റ്റ് ഓഫീസറും ഡെപ്യൂട്ടി റേഞ്ചറും അടക്കം 16 ജീവനക്കാരുടെ ലിസ്റ്റും സമര്‍പ്പിച്ചുട്ടുണ്ട്.
നിലവിലുള്ള ഫോറസ്റ്റ് ഓഫീസുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്ത അവസ്ഥയാണ്. വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന വനം വകുപ്പ് ഓഫീസുകളില്‍ വയര്‍ലെസ് സംവിധാനവും പരിമിതമാണ്.
ഇവിടങ്ങളില്‍ ആവശ്യത്തിന് ജീവനക്കരേയും വയര്‍ലെസ് സംവിധാനവും ശക്തമാക്കാനും നിര്‍ദേശമുണ്ട്. വനാതിര്‍ത്തികളില്‍ ആദിവാസി കോളനികളില്‍ മാവോയിസ്റ്റ് സ്വാധീനം തടയാന്‍ വനം സംരക്ഷണ സമിതിയുടെ കീഴില്‍ വിവിധ പദ്ധതികളും നടപ്പാക്കും. ഇപ്പോള്‍ 86 വനം സംരക്ഷണ സമിതികളെ തെരഞ്ഞെടുത്ത് ഇവര്‍ക്ക് പരിശാനം നല്‍കാനുള്ള തയാറെടുപ്പിലാണ് വനം വകുപ്പ്. പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയില്‍ തിരനെല്ലി ആദിവാസി കോളനിയിലാണ് പദ്ധതി നടപ്പാക്കുന്നത്. എന്നാല്‍ ആദ്യ ഘട്ടത്തില്‍ 25 ലക്ഷം രൂപ വീതമാണ് സര്‍ക്കാര്‍ നല്‍കുന്നത്. എന്നാല്‍ ഈ തുക കുറവാണെന്നും വിവിധ കോണുകളില്‍ നിന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.