Connect with us

Palakkad

ബാറുടമകള്‍ സസ്‌പെന്‍സ് സൃഷ്ടിക്കുന്നത് ഒത്തുകളിയുടെ ഭാഗം: പിണറായി

Published

|

Last Updated

ഒറ്റപ്പാലം: ബാര്‍കോഴകേസില്‍ ബാറുടമകള്‍ സസ്‌പെന്‍സ് സൃഷ്ടിക്കുന്നത് ഒത്തുകളിയുടെ ാഗമാണെന്ന് സി പി എം സംസ്ഥാന ജനറല്‍ സെക്രട്ടറി പിണറായി വിജയന്‍. സി പി എം ജില്ലാ സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാറുടമകള്‍ പറയുന്ന കാര്യം എഴുതി സത്യവാങ്മൂലമാക്കി കോടതിയില്‍ കൊടുത്താല്‍മതി. ഉമ്മന്‍ചാണ്ടി കാപട്യത്തിന്റെ വില്ലാളി വീരനുമാണെന്ന് പിണറായി പറഞ്ഞു. അഴിമതിയുടെ കാര്യത്തില്‍ പരസ്പരം പുറം ചൊറിഞ്ഞ് കൊണ്ടിരിക്കുന്ന ഒരു കൂട്ട് കമ്പനിയാണ് ഉമ്മന്‍ചാണ്ടിയുടെ ഗവണ്‍മെന്റ്. മന്ത്രിമാര്‍ പര്‌സപരം മത്സരത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഇക്കാര്യത്തിലെന്ന് പിണറായി വ്യക്തമാക്കി.
ഉമ്മന്‍ചാണ്ടി ആര്‍ എസ് എസുമായി ഒത്തുകളിക്കുകയാണ്. ഇതിന്റെ ഭാഗമായിരുന്നു ബേപ്പൂര്‍- വടകര സഖ്യം. ബി ജെ പി – ആര്‍ എസ് എസും ഇസ്‌റാഈലിലെ സയോണിസ്റ്റും ഒരേ രക്തത്തില്‍ പിറന്നവരാണ്, ഈ രാജ്യത്തെ ഒരു മതാധിഷ്ഠിത രാജ്യമാക്കാനാണ് ആര്‍ എസ് എസ് ശ്രമിക്കുന്നത്.
ത്രിഭാഷ പദ്ധതിയില്‍ സംസ്‌കൃതം കൂടി ഉള്‍പ്പെടുത്തണമെന്ന ആര്‍ എസ് എസിന്റെ വാദം നമ്മുടെ രാജ്യത്തിന്റെ വൈവിധ്യത്തെ തന്നെ പ്രയാസത്തിലാക്കും. ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
പാലോളി മുഹമ്മദ് കുട്ടി, ഇ പി ജയരാജന്‍, പി കെ ശ്രീമതി, എ വിജയരാഘവന്‍, എ കെ ബാലന്‍, ബേബി ജോണ്‍, എ ചന്ദ്രന്‍, പി ഉണ്ണി, എം പി മാരായ എം ബി രാജേഷ്, പി കെ ബിജു, എം എല്‍ എ മാരായ ഹംസ, കെ എസ് സഖീല, എസ് അജയ്കുമാര്‍ പ്രസംഗിച്ചു. നേരത്തെ കണ്ണിയംപുറം സെവന്‍ത് ഡേ ആശുപത്രിക്ക് സമീപം നിന്നാരംഭിച്ച റെഡ് വളണ്ടീയര്‍ മാര്‍ച്ചോടെയാണ് സമ്മേളനം തുടങ്ങിയത്.

Latest