Connect with us

Palakkad

എം ആര്‍ മുരളിയെ ഉള്‍പ്പെടുത്തി: ഗോകുല്‍ദാസിനെ തഴഞ്ഞു

Published

|

Last Updated

ഒറ്റപ്പാലം: സി കെ രാജേന്ദ്രനെ സിപിഎം ജില്ലാ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു. തുടര്‍ച്ചയായ രണ്ടാം തവണയാണ് രാജേന്ദ്രന്‍ ജില്ലാ സെക്രട്ടറിയാകുന്നത്. നാല്‍പ്പത്തിയൊന്നംഗ ജില്ലാ കമ്മിറ്റിയേയും തെരഞ്ഞെടുത്തു. ഇതില്‍ ഏഴുപേര്‍ പുതുമുഖങ്ങളാണ്. ആറുപേരെ ഒഴിവാക്കി. എം ആര്‍ മുരളിയേയും ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ പ്രേംകുമാര്‍, തൃത്താലയില്‍ നിന്നുള്ള പി എന്‍ മോഹനന്‍, പി ടി കണ്ണന്‍, എം ഉണ്ണീന്‍, എന്‍ ഹരിദാസ്, വി ആര്‍ രാമകൃഷ്ണന്‍ എന്നിവരാണ് പുതുതായി ജില്ലാ കമ്മിറ്റിയിലെത്തിയത്.
നിലവിലുള്ള ഏരിയാ സെക്രട്ടറിമാരില്‍ മുണ്ടൂരിലെ പി എ ഗോകുല്‍ദാസ്, പാലക്കാട്ടെ കെ വിജയന്‍ എന്നിവരെ ഒഴിവാക്കി. ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ അവതരിപ്പിച്ച പാനല്‍ സമ്മേളനം ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു. ജില്ലയിലെ പതിനഞ്ച് ഏരിയ കമ്മിറ്റികളില്‍ പതിമൂന്ന് ഏരിയാ സെക്രട്ടറിമാരും ജില്ലാ കമ്മിറ്റിയില്‍ സ്ഥാനംപിടിച്ചപ്പോള്‍ ഒഴിവാക്കിയത് രണ്ടു പേരെ. പാര്‍ട്ടിയെ വെല്ലുവിളിച്ച് മുണ്ടൂരില്‍ കണ്‍വന്‍ഷന്‍ വിൡച്ചുകൂട്ടിയ പി എ ഗോകുല്‍ദാസിനേയും പാലക്കാട് ഏരിയ സെക്രട്ടറി പി വിജയനേയുമാണ് ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയത്.
അതേസമയം പാര്‍ട്ടിയെ വെല്ലുവിളിച്ച് പുറത്തുപോയ ശേഷം സമീപകാലത്ത് തിരിച്ചെത്തിയ എം ആര്‍ മുരളിയെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. പി എ ഗോകുല്‍ദാസ് തെറ്റുതിരുത്തണമെന്നും പാര്‍ട്ടിയ്ക്ക് കീഴടങ്ങണമെന്നും പിണറായി വിജയന്‍ മറുപടി പ്രസംഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. പാലക്കാട് ഏരിയാ സെക്രട്ടറി പി വിജയന്‍ എം. നാരായണന് പകരം സെക്രട്ടറിയായ ആളാണ്. അതേസമയം സംസ്ഥാന സമ്മേളന പ്രതിനിധി പട്ടികയില്‍ ഗോകുല്‍ദാസും പി. വിജയനും ഇടംനേടിയിട്ടുണ്ട്. ജില്ലാ കമ്മിറ്റിയംഗങ്ങള്‍: സി കെ രാജേന്ദ്രന്‍, കെ വി രാമകൃഷ്ണന്‍, ആര്‍ ചിന്നക്കുട്ടന്‍, ടി കെ നാരായണദാസ്, ടി എന്‍ കണ്ടമുത്തന്‍, പി മമ്മിക്കുട്ടി, എ പ്രഭാകരന്‍, പി കെ ശശി, പി കെ സുധാകരന്‍, എം ഹംസ, എം ബി രാജേഷ്, ടി പി കുഞ്ഞുണ്ണി, വി കെ ചന്ദ്രന്‍, എന്‍ ഉണ്ണികൃഷ്ണന്‍, എന്‍ പി വിനയകുമാര്‍, കെ സുരേഷ്, എസ് അജയകുമാര്‍, പി എ ഉമ്മര്‍, കെ ബി സു”ാഷ്, കെ എസ് സലീഖ, വി കെ ജയപ്രകാശ്, എന്‍ എന്‍ കൃഷ്ണദാസ്, എം എസ് സ്‌കറിയ, കെ കെ ദിവാകരന്‍, ഗിരിജാ സുരേന്ദ്രന്‍, കെ വി വിജയദാസ്, എസ് സുഭാഷ്ചന്ദ്രബോസ്, എസ് അബ്ദുള്‍റഹ്മാന്‍, കെ ബാബു, ഇ എന്‍ സുരേഷ്ബാബു, സി കെ ചാമുണ്ണി, കെ ഡി പ്രസേനന്‍, വി ചെന്താമരാക്ഷന്‍, എം നാരായണന്‍, വി ആര്‍ രാമകൃഷ്ണന്‍, എന്‍ ഹരിദാസ്, എം ഉണ്ണീന്‍, ടി കണ്ണന്‍, എം ആര്‍ മുരളി, കെ പ്രേംകുമാര്‍, പി എന്‍ മോഹനന്‍.——

---- facebook comment plugin here -----

Latest