Connect with us

Palakkad

ദേശീയപാത 47ന്റെ നിര്‍മാണം വീണ്ടും പ്രതിസന്ധിയില്‍

Published

|

Last Updated

പാലക്കാട്:തൃശൂര്‍ -പാലക്കാട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയപാത 47 ന്റെ നിര്‍മ്മാണം വീണ്ടും പ്രതിസന്ധിയില്‍. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് പുനരാരംഭിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സാമ്പത്തികപ്രതിസന്ധിയെ തുടര്‍ന്ന് കമ്പനി നിര്‍ത്തിവച്ചു കരാര്‍ ഏറ്റെടുത്ത കമ്പനി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിട്ടും തിരിഞ്ഞുനോക്കാതെ ദേശീയപാത അതോരിറ്റി.
ഇതോടെ മണ്ണുത്തി മുതല്‍ വടക്കഞ്ചേരി വരെയുള്ള 6 വരി പാതയുടെ നിര്‍മ്മാണവും കുതിരാന്‍ തുരങ്കം പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഏറെക്കുറെ നിലച്ചമട്ടാണ്.
സംസ്ഥാനത്തെ ദേശീയ പാത 47 വികസന പദ്ധതികളിലൊന്നായ തൃശൂര്‍ പാലക്കാട് ദേശീയപാതയുടെ നിര്‍മ്മാണവും കുതിരാന്‍ തുരങ്കപാതയുടെ നിര്‍മാണവുമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. മണ്ണുത്തിമുതല്‍ വടക്കാഞ്ചേരി വരെയുള്ള ഭാഗം 6 വരി പാതയ്ക്കലാണ് പദ്ധതിയുടെ ലക്ഷ്യം.
2009ല്‍ ആരംഭിച്ച സ്ഥലം ഏറ്റെടുക്കല്‍ പദ്ധതികള്‍ തര്‍ക്കത്തെത്തുടര്‍ന്ന് 2012ല്‍ നിര്‍ത്തിവച്ചിരുന്നു.
മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചത്. പാത വീതികൂട്ടല്‍ കൂടാതെ വഴുക്കനപാറയില്‍ നിന്ന് കുതിരാന്‍ ഇരുമ്പ് പാലം വരെയുള്ള തുരങ്ക നിര്‍മാണമാണ് പദ്ധതിയിലുള്ളത്.
നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ കരാര്‍ ഏറ്റെടുത്തത് ഹൈദരാബാദ് ആസ്ഥാനമായ കെഎംസി കന്പനിയാണ്.
ദേശീയപാതയും 920 മീറ്റര്‍ തുരങ്കപാതയും 3 വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കാനായിരുന്നു കരാര്‍.
എന്നാല്‍ പണി ആരംഭിച്ച് ദിവസങ്ങള്‍ക്കകം തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചു.
സാമ്പത്തിക പ്രതിസന്ധിയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ കാരണം എന്നാണ് കമ്പനിയുടെ വിശദീകരണം.
തുരങ്കപാത നിര്‍മാണത്തിന് കുതിരാന്‍ മലയിലെ പാറ പൊട്ടിക്കാന്‍ അനുമതി ലഭിക്കാത്തതും പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുവെന്ന് ആക്ഷേപമുണ്ട്.
എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒരുമാസത്തിലേറെയായി ഏറെക്കുറെ നിലച്ചിട്ടും ദേശീയ പാത അതോറിറ്റിയുടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥ!ര്‍ക്ക് കുലുക്കമില്ല.
അതേസമയം തുരങ്കപാത്ക്കായ് സ്ഥലം വിട്ട് നല്‍കിയ പലര്‍ക്കും ഇപ്പോഴും നഷ്ടപരിഹാരത്തുകപോലും പൂര്‍ണ്ണമായും ലഭിച്ചിട്ടില്ല

Latest