Connect with us

Kerala

ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ കേരളാ കോണ്‍ഗ്രസിന് തിരിച്ചടിയാകുന്നു

Published

|

Last Updated

കോട്ടയം: ബാര്‍ കോഴയുമായി ബന്ധപ്പെട്ട് ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തായതോടെ കേരളാ കോണഗ്രസ് (എം) കൂടുതല്‍ പ്രതിസന്ധിയില്‍. പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാനും മന്ത്രിയുമായ പി ജെ ജോസഫും മാണിയുടെ പുത്രനും എം പിയുമായ ജോസ് കെ മാണിയും മൊഴി തിരുത്താന്‍ സമ്മര്‍ദം ചെലുത്തിയെന്ന വെളിപ്പെടുത്തലും പുറത്തായതോടെ പാര്‍ട്ടി പ്രതിരോധത്തിലായി.
തദ്ദേശതിരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനിടെ വീണ്ടും ആരോപണങ്ങള്‍ വരുന്നത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും ആശങ്ക വര്‍ധിക്കുന്നു. പുതിയ സംഭവങ്ങളിലും കോണ്‍ഗ്രസിനെയാണ് കേരളാ കോണ്‍ഗ്രസിന് സംശയം. കോണ്‍ഗ്രസ് മനഃപൂര്‍വം കേസ് നീട്ടികൊണ്ടുപോകാന്‍ ശ്രമിക്കുന്നുവെന്ന സംശയവും നേതൃത്വത്തിനുണ്ട്.
പാര്‍ട്ടി നേതൃ സ്ഥാനത്തേക്ക് ലക്ഷ്യമിടുന്ന ജോസ് കെ മാണി എം പിക്കെതിരായ ബിജു രമേശിന്റെ വെളിപ്പെടുത്തലും പാര്‍ട്ടിക്ക് തിരിച്ചടിയായിരിക്കുകയാണ്. മാണിക്ക് അനുകൂലമായി മൊഴി നല്‍കാന്‍ ഫോണിലൂടെ ബാറുടമയായ ജോണ്‍ കോലാട്ടിനോട് ജോസ് കെ മാണി ആവശ്യപ്പെട്ടുവെന്നാണ് ബിജു രമേശ് പറയുന്നത്. ഇതിന് തെളിവുെണ്ടന്നും അദ്ദേഹം വ്യക്തമാക്കുന്നു. നേരത്തെ മന്ത്രി പി ജെ ജോസഫും ബാറുടമകളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി ബാറുടമ ബിജു രമേശ് പറഞ്ഞിരുന്നു.
ജോസ് കെ മാണിയെ പാര്‍ട്ടിയുടെ നേതൃത്വം ഏല്‍പ്പിക്കാനുള്ള നീക്കങ്ങള്‍ നടന്നിരുന്നു. ഇതിനിടെയാണ് കെ എം മാണിക്കെതിരെ ബാര്‍കോഴ ആരോപണം ഉയര്‍ന്നത്. ഇതിനുപിന്നാലെ ജോസ് കെ മാണിക്കെതിരെ തന്നെ ആരോപണം ഉയര്‍ന്നത് അദ്ദേഹത്തിനും തിരിച്ചടിയായി. ജോസ് കെ മാണിയെ എതിര്‍ക്കുന്ന പാര്‍ട്ടിക്കാര്‍ സന്തോഷത്തിലാണ്. അതേസമയം ആരോപണങ്ങളല്ലാതെ ബിജു രമേശിന്റെ പക്കല്‍ കെ എം മാണിക്കെതിരെ തെളിവുകള്‍ ഒന്നുമില്ലെന്ന ആത്മവിശ്വാസമാണ് കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. തെളിവുകള്‍ ഉെണ്ടങ്കില്‍ ഹാജരാക്കട്ടേയെന്നും കെ എം മാണിയെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് പറഞ്ഞു. നിരന്തരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതല്ലാതെ തെളിവുകള്‍ ഒന്നും ഹാജരാക്കാന്‍ ബിജു രമേശിന് ആയിട്ടില്ല. ശബ്ദരേഖ ഉെണ്ടങ്കില്‍ അത് കെ എം മാണിയുമായി സംസാരിക്കുന്നതിന്റേത് അല്ലെന്നുമാണ് നേതാക്കള്‍ അവകാശപ്പെടുന്നത്. അത് ബാറുടമകള്‍ തമ്മിലുള്ള സംഭാഷണത്തിന്റേതാണ്. അതുകൊണ്ടുതന്നെ ശബ്ദരേഖ പുറത്ത് വരുന്നതിനെയും പാര്‍ട്ടി ഭയക്കുന്നില്ലെന്നും നേതാക്കള്‍ പറയുന്നു.

---- facebook comment plugin here -----

Latest