Connect with us

Kerala

കലോത്സവം: പാലക്കാടും കോഴിക്കോടും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

Published

|

Last Updated

കോഴിക്കോട്: മലബാറിന്റെ നടുമുറ്റത്ത് ഉത്സവ പകലിന്റെ പൂരലഹരി തീര്‍ത്ത് മേള അഞ്ചാം നാളിലേക്ക് പ്രവേശിക്കുമ്പോള്‍ കനകകിരീടം കോട്ടമൈതാനത്തേക്കോ അതോ സാമൂതിരി കോട്ടയിലേക്കോ? കിരീടം നിലനിര്‍ത്താന്‍ കോഴിക്കോടും കഴിഞ്ഞ തവണ അവസാന നിമിഷം കൈവിട്ട ഒന്നാം പട്ടം തിരിച്ചുപിടിക്കാന്‍ പാലക്കാടും കച്ചമുറുക്കുമ്പോള്‍ ഏത് കോട്ടയിലെത്തും സ്വര്‍ണക്കപ്പെന്ന് അറിയാന്‍ ഇനിയും കാത്തിരിക്കണം.

മേള നാല് പകലും രാവും പിന്നിട്ടപ്പോള്‍ മണ്ണിലും മനസ്സിലും പാട്ടും സംഗീതവും നിറച്ചുവെച്ച മലബാറിന്റെ പാരമ്പര്യവുമായി വടക്കന്‍ ജില്ലകള്‍ തന്നെയാണ് മുന്നില്‍. 707പോയിന്റുമായി പാലക്കാടാണ് ഒന്നാം സ്ഥാനത്ത്. തൊട്ടു പിറകില്‍700പോയിന്റുമായി കോഴിക്കോട്. 692പോയിന്റുമായി കണ്ണൂര്‍ മൂന്നാമതും 685പോയിന്റുമായി തൃശൂര്‍നാലാം സ്ഥാനത്തുമാണ്.668 പോയിന്റുമായി മലപ്പുറമാണ് അഞ്ചാമത്. എല്ലാ വേദിയിലും ഒപ്പത്തിനൊപ്പമുള്ള മത്സരം. ഏതു സമയവും മാറാവുന്ന പോയിന്റ് വ്യത്യാസം.

നാടന്‍പാട്ടിന്റെ ഈണവുമായെത്തിയ നാടോടി സംഘങ്ങളെ കണ്ടാണ് ഇന്നലെ നഗരിയുണര്‍ന്നത്. ഏറെ വൈകിയാണെങ്കിലും ഒപ്പനപ്പാട്ടുമായി മൊഞ്ചത്തിമാരെത്തിയപ്പോള്‍ ഒന്നാം വേദിയിലെ പന്തല്‍ വീര്‍പ്പുമുട്ടി. അറബനയും പൂരക്കളിയും മാറ്റുരച്ച വേദി എട്ടിലും ഇന്നലെ ഏറെ കാണികളെത്തി.

Palakkad : 707
Kozhikode : 700
Kannur : 692
Thrissur : 685
Malappuram : 668
Kottayam : 665
Kasaragod : 663
Ernakulam : 659
Alappuzha : 657
Kollam : 642
Wayanad : 635
Thiruvananthapuram : 634
Pathanamthitta : 579
Idukki : 555

Latest