Connect with us

Ongoing News

സോഷ്യല്‍ മീഡിയയുടെ ചതിക്കുഴി ചൂണ്ടി അഫ്‌നിദ

Published

|

Last Updated

കോഴിക്കോട്: സോഷ്യല്‍ മീഡിയയുടെ ചതിക്കുഴില്‍പ്പെട്ട് ജീവിതം തകര്‍ന്ന പെണ്‍കുട്ടിയുടെ കഥപറഞ്ഞ അഫ്‌നിദക്ക് അറബിക് കഥാപ്രസംഗത്തില്‍ തുടര്‍ച്ചയായി രണ്ടാം തവണയും ഒന്നാം സ്ഥാനം. വാട്ട്‌സ്അപ്പ് പ്രണയത്തില്‍ കുടുങ്ങി നേരിട്ട് പരിചയമില്ലാത്ത യുവാവിന്റെ കൂടെ വീട് വിട്ടിറങ്ങിയ പെണ്‍കുട്ടി പിന്നീടാണ് അറിയുന്നത് ഇയാള്‍ക്ക് ഭാര്യയുണ്ടെന്ന സത്യം. ഇതിനിടെ ഗര്‍ഭിണിയായ യുവതിയെ കാമുകന്‍ ഉപേക്ഷിക്കുന്നു. ഒടുവില്‍ ആത്മഹത്യയുടെ വക്കിലെത്തിയ പെണ്‍കുട്ടിയെ സ്വന്തം മാതാപിതാക്കള്‍ വന്ന് കൂട്ടിക്കൊണ്ടു പോകുന്നു. കുടുംബബന്ധത്തിന്റെ പവിത്രതയും പുത്തന്‍ ടെക്‌നോളജിയുടെ ചതിക്കുഴികളുമാണ് ആധുനിക കാലത്തെ മൊബൈല്‍ ദുരന്തങ്ങള്‍ എന്ന കഥയില്‍ അഫ്‌നിദ പകര്‍ന്നു നല്‍കിയത്. മലപ്പുറം പുളിക്കല്‍ എ എം എം എച്ച് എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് അഫ്‌നിദ. നിരപരാധിയെ തീവ്രവാദിയെന്ന് മുദ്രകുത്തി വേട്ടയാടുന്ന കാശ്മീരിലെ സൈനിക നടപടിയുടെ കഥ പറഞ്ഞാണ് കഴിഞ്ഞ തവണ ഒന്നാമതെത്തിയത്. കുഞ്ഞാലിക്കുട്ടി – സുമയ്യ ദമ്പതികളുടെ മകളാണ്. പുളിക്കല്‍ സിയാങ്കണ്ടം അബ്ബാസ് ആണ് ഗുരു.

Latest