Connect with us

International

സ്വാതന്ത്ര്യ ശ്രമം ശക്തമാക്കി കാറ്റലോണിയ

Published

|

Last Updated

മാഡ്രിഡ് : കാറ്റലോണിയയുടെ മങ്ങിപ്പോയ സ്വാതന്ത്ര്യ ശ്രമത്തെ സെപ്തംബറില്‍ നടക്കുന്ന മേഖലാ തിരഞ്ഞെടുപ്പ് പുനരുജ്ജീവിപ്പിക്കും എന്ന പ്രതീക്ഷയിലാണ് കാറ്റലോണിയന്‍ നേതാക്കള്‍. എന്നാല്‍ തിരഞ്ഞെടുപ്പ് ഇതിന് തിരിച്ചടിയാകുമെന്നും സൂചനയുണ്ട്. സ്‌പെയിനില്‍നിന്ന് സ്വതന്ത്രമാകാന്‍ ഏറെക്കാലമായി സമ്മര്‍ദം ചെലുത്തുന്ന കാറ്റിലോണിയ കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെയാണ് ഇതിനുള്ള ശക്തിയാര്‍ജിച്ചത്. ഇത് പ്രധാനമന്ത്രി മാരിയാനോ രജോയിക്ക് കടുത്ത തലവേദന സ്യഷ്ടിച്ചെങ്കിലും വിട്ടുപോകുന്നതിനെതിരെ കടുത്ത നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. കഴിഞ്ഞ നവംബറില്‍ മാഡ്രിഡിനെ വെല്ലുവിളിച്ച് കാറ്റിലോണിയയില്‍ സ്വാതന്ത്ര്യം സംബന്ധിച്ച് പ്രതീകാത്മക വോട്ടെടുപ്പ് നടന്നിരുന്നു. എന്നാല്‍ 80 ശതമാനം പേര്‍ സ്‌പെയിനില്‍നിന്ന് വിട്ടുപോകുന്നതിന് എതിരായാണ് വോട്ട് ചെയ്തത്. ഈ വര്‍ഷം അവസാനത്തോടെ സ്‌പെയിനില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി കാറ്റലോണിയയില്‍ സെപ്തംബര്‍ 27ന് പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് നടത്താന്‍ മേഖലാ പ്രസിഡന്റ് ആര്‍തര്‍ മാസ് ഈ ആഴ്ച ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ദേശീയതലത്തില്‍ പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവരാന്‍ കാറ്റലോണിയന്‍ നേതാക്കള്‍ ശ്രമിക്കും. എന്നാല്‍ സാമ്പത്തികമായ ഇപ്പോഴും മാഡ്രിഡിനെ ആശ്രയിക്കുന്ന കാറ്റലോണിയക്ക് കൂടുതലായൊന്നും വാഗ്ദാനം നല്‍കാനാവില്ലെന്നാണ് റജോയിയുടെ നിലപാട്.

Latest