Connect with us

Kannur

കണ്ണൂര്‍ ജില്ലാ എസ് എസ് എഫ് ഭാരവാഹികള്‍

Published

|

Last Updated

പഴയങ്ങാടി: കണ്ണൂര്‍ ജില്ലാ എസ് എസ് എഫിന് പുതിയ ഭാരവാഹികളായി മുഹമ്മദ് റഫീഖ് അമാനി തട്ടുമ്മല്‍(പ്രസി.), നവാസ് കൂരാര(ജന. സെക്ര.), അബ്ദുല്‍ഹകീം സഖാഫി അരിയില്‍(ട്രഷറര്‍), വൈസ് പ്രസിഡന്റുമാര്‍: സിദ്ദീഖ് സഖാഫി വായാട്(മുതഅല്ലിം), സി ജമാലുദ്ദീന്‍ ലത്തീഫി (ട്രൈനിംഗ്), സെക്രട്ടറിമാര്‍: സി സാജിദ്(ഗൈഡന്‍സ്), ടി വി അനസ് മാട്ടൂല്‍ (കള്‍ച്ചറല്‍), അബ്ദുര്‍റഹ്മാന്‍ പെരളശ്ശേരി (ക്യാമ്പസ്), വി പി സജീര്‍(എച്ച് എസ് കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു.
രണ്ട് ദിവസങ്ങളിലായി എട്ടിക്കുളത്ത് നടന്ന വാര്‍ഷിക കൗണ്‍സില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് എന്‍ അബ്ദുല്ലത്വീഫ് സഅദി പഴശ്ശി ഉദ്ഘാടനം ചെയ്തു. ഫൈളുര്‍റഹ്മാന്‍ ഇര്‍ഫാനി അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുര്‍റസാഖ് സഖാഫി, റാശിദ് ബുഖാരി, ഫൈളുര്‍റഹ്മാന്‍ ഇര്‍ഫാനി ക്ലാസെടുത്തു. റിട്ടേണിംഗ് ഓഫീസര്‍ എന്‍ വി അബ്ദുറശീദ് സഖാഫി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
താജുല്‍ ഉലമ മഖാമില്‍ നിന്നും ഫൈളുര്‍റഹ്മാന്‍ ഇര്‍ഫാനിയില്‍ നിന്ന് പുതിയ പ്രസിഡന്റ് പതാക ഏറ്റുവാങ്ങി. തുടര്‍ന്ന് പ്രകടനത്തോടെ സമ്മേളനം സമാപിച്ചു.