Connect with us

National

എ എ പി നേതാവ് വിനോദ് കുമാര്‍ ബിന്നി ബി ജെ പിയില്‍ ചേര്‍ന്നു

Published

|

Last Updated

ന്യൂഡല്‍ഹി: കിരണ്‍ ബേദിക്ക് പിന്നാലെ ഒരു മുന്‍ എ എ പി നേതാവ് കൂടി ബി ജെ പിയില്‍ ചേര്‍ന്നു. മുന്‍ എം എല്‍ എ വിനോദ് കുമാര്‍ ബിന്നിയാണ് ബി ജെ പിയില്‍ ചേര്‍ന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എ എ പിയുടെ മുന്‍നിര നേതാക്കളിലൊരാളായിരുന്നു ബിന്നി. ഞായറാഴ്ച നടന്ന ചടങ്ങിലാണ് ബിന്നി ഔദ്യോഗികമായി ബി ജെ പി അംഗത്വം സ്വീകരിച്ചത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലക്ഷ്മി നഗര്‍ മണ്ഡലത്തില്‍ നിന്നാണ് ബിന്നി വിജയിച്ചത്. എ എ പി സര്‍ക്കാരിനും അരവിന്ദ് കേജരിവാളിനുമെതിരെ ആരോപണങ്ങളുന്നയിച്ചതിന്റെ പേരില്‍ ഇദ്ദേഹത്തെ എ എ പിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

Latest