Connect with us

Ongoing News

ഇന്ത്യയ്‌ക്കെതിരായ ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് ജയം

Published

|

Last Updated

ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ഏകദിന മല്‍സരത്തില്‍ ഓസ്‌ട്രേലിയക്ക് നാലു വിക്കറ്റ് ജയം.268 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ ആറു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 96 റണ്‍സെടുത്ത ഫഌഞ്ചിന്റെ മികച്ച് ബാറ്റിംഗ് പ്രകടനമാണ് ഓസ്‌ട്രേലിയയെ വിജയത്തിലേക്ക് നയിച്ചത്.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 267 റണ്‍സെടുത്തു. ഓപ്പണര്‍ രോഹിത് ശര്‍മയുടെ സെഞ്ച്വറിയാണ് ഇന്ത്യയെ മാന്യമായ സ്‌കോറിലെത്തിച്ചത്. 139 പന്തില്‍ നാലു സിക്‌സറുകളും ഒമ്പത് ബൗണ്ടറികളുമടക്കം രോഹിത് 138 റണ്‍സ് നേടി.