Connect with us

Palakkad

ഐ ഐ ടി ക്ലാസ് ജൂലൈയില്‍ പാലക്കാട്ട് ആരംഭിക്കും: മന്ത്രി അബ്ദുറബ്ബ്

Published

|

Last Updated

പാലക്കാട്: സംസ്ഥാനത്തെ ഏറ്റവും വലിയ കേന്ദ്രസാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (ഐ ഐ ടി)യുടെ ആദ്യബാച്ച് ക്ലാസ് ജൂലൈയില്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പുമന്ത്രി പി കെ അബ്ദുറബ്ബ് അറിയിച്ചു.
ഇന്നലെ കേന്ദ്ര മനുഷ്യവി”വശേഷി മന്ത്രാലയത്തിലെയും ഐ.ഐ.ടിയിലെയും ഉന്നത ഉദ്യോഗസ്ഥരുമായി പാലക്കാട് കലക്ടറേറ്റില്‍ നടത്തിയ ചര്‍ച്ചക്ക് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കഞ്ചിക്കോട്ട് വെസ്റ്റ് സെന്‍ട്രല്‍ വില്ലേജുകളിലായി 500 ഏക്കര്‍സ്ഥലം കേന്ദ്രസംഘം സന്ദര്‍ശിച്ചു.
ഇതില്‍ ഒന്ന് സംഘം തിരഞ്ഞെടുത്ത് അറിയിക്കും. 600 ഏക്കര്‍ സ്ഥലമാണ് ഐ ഐ ടിക്ക് ആവശ്യമായിട്ടുള്ളതെങ്കിലും വെസ്റ്റ് വില്ലേജിലെ 500 ഏക്കറില്‍ സംഘം തൃപ്തിരേഖപ്പെടുത്തിയതായി അറിയുന്നു. സ്ഥലം ഏറ്റെടുക്കല്‍, ചുറ്റുമതില്‍ കെട്ടല്‍ എന്നിവ സംസ്ഥാനസര്‍ക്കാര്‍ ചെയ്തുകൊടുക്കും. രണ്ടാഴ്ചക്കകം സംഘം റിപ്പോര്‍ട്ട് നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
ജൂലൈയില്‍ ക്ലാസ് ആരംഭിക്കുന്നതിന് നാല് താത്കാലിക വാടക കെട്ടിടങ്ങളും സംഘം സന്ദര്‍ശിച്ചു. ഇതില്‍ അഹല്യ കാമ്പസില്‍ ക്ലാസ് തുടങ്ങാന്‍ ഏകദേശ ധാരണയായിട്ടുണ്ട്. ഐ ഐ ടി താല്‍ക്കാലിക സംവിധാനത്തില്‍ ആരംഭിക്കുന്നതിനു കണ്ടെത്തിയ അഹല്യാ ഇന്റഗ്രേറ്റഡ് ക്യാമ്പ്, പ്രൈം കോളേജ് ഓഫ് എന്‍ജിനീയറിങ്ങ്, രാജീവ്ഗാന്ധി ഹോസ്പിറ്റല്‍ ക്യാമ്പ്, അമ്മിണി കോളജ് ഓഫ് എഞ്ചിനീയറിങ്ങ് എന്നിവിടങ്ങളിലാണ് സംഘം സന്ദര്‍ശനം നടത്തിയത്.
സംസ്ഥാനത്തെ ഏക ഐ ഐ ടിയാണ് പാലക്കാട്ട് ആരംഭിക്കുന്നത്. നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഐ ഐ ടി പാലക്കാടിന് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്. രാവിലെ 11 മണിയോടെ ജില്ലയിലെത്തിയ സംഘത്തില്‍ കേന്ദ്ര മാനവവി”വശേഷി സെക്രട്ടറി ഹൈദരബാദ് ഐ ഐ ടി ഡയറക്ടര്‍ പ്രൊഫ. യു ബി ദേശായി, കേന്ദ്ര മാനവവി”വ വകുപ്പ് സെക്രട്ടറി അമര്‍ജിത് സിങ്ങ്, സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.കെ.എം.എബ്രഹാം, കേരള ഹയര്‍ എജ്യുക്കേഷന്‍ സെക്രട്ടറി ബി.ശ്രീനിവാസ്, സി പി ഡബ്ല്യ ഡി ചീഫ് എന്‍ജിനീയര്‍ ആണ്ടീശ്വരന്‍, ചെന്നൈ ഐ ഐ ടി ഡയറക്ടര്‍ പ്രൊഫ. പി ബി സുനില്‍കുമാര്‍, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ കുഞ്ചെറിയ, കേരള ഹയര്‍ എജ്യുക്കേഷന്‍ അഡീഷണല്‍ സെക്രട്ടറി എം ഷെരീഫ്, ഹയര്‍ എജ്യുക്കേഷന്‍ അണ്ടര്‍ സെക്രട്ടറി വിജയകുമാര്‍ എന്നിവരുണ്ടായിരുന്നു. വെകീട്ട് നാലരയോടെ കലക്ടറേറ്റില്‍ നടന്ന ചര്‍ച്ചയില്‍ മന്ത്രിയെ കൂടാതെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍, എം എല്‍ എമാരായ ഷാഫി പറമ്പില്‍, വി ടി ബല്‍റാം, മുനിസിപ്പല്‍ ചെയര്‍മാന്‍ പി വി രാജേഷ്, ജില്ലാ കലക്ടര്‍ കെ രാമചന്ദ്രന്‍ എന്നിവരും പങ്കെടുത്തു.

Latest