Connect with us

Malappuram

അന്തര്‍ സംസ്ഥാന വാഹന മോഷണ സംഘം പിടിയില്‍

Published

|

Last Updated

പെരിന്തല്‍മണ്ണ: അന്തര്‍ സംസ്ഥാന വാഹന മോഷണ സംഘത്തിലെ മൂന്നുപേരെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തു. പനങ്ങാങ്ങരയില്‍ നിന്നും പത്ത് ലക്ഷം രൂപ ചിലവ് വരുന്ന കുരുമുളക് മോഷ്ടിച്ച സംഘത്തിലെ കൂട്ടു പ്രതികളാണിവര്‍.
കോഴിക്കോട് കൊടുവള്ളി കുളരാന്തിരി കൈതക്കുന്നന്‍ യൂസുഫ് എന്ന യൂസുഫ് അലി (40), കോയമ്പത്തൂര്‍ മരുതല ശീര്‍നായക് പാളയം ബാലസുബ്രഹ്മണ്യം കോളനിയിലെ ശിവ (27), കോഴിക്കോട് നടക്കാവ് സ്വദേശി ചെറോട്ട് വരുണ്‍ (29), എന്നിവരെയാണ് പെരിന്തല്‍മണ്ണ ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്ന് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 2006 ല്‍ ബാംഗ്ലൂരില്‍ ഭാരതി നഗര്‍ സ്റ്റേഷനരികിലും കോഴിക്കോട് ടൗണ്‍ സ്റ്റേഷന്‍ പരിധിയിലും വാഹന മോഷണ കേസിലും കഞ്ചാവ് കേസിലെ പ്രതിയാണ് പിടയിലായ യൂസഫ്. കല്‍പകഞ്ചേരി തവളംചിനയില്‍ വൃദ്ധയേയും മകളേയും കെട്ടിയിട്ട് കവര്‍ച്ച നടത്തിയ കേസിലും നിലമ്പൂര്‍ കോഴിക്കോട് കസബ് സറ്റേഷനുകളിലെ വിവിധ കേസുകളിലും പ്രതിയാണ് ശിവ എന്ന പോലീസ് ചോദ്യം ചെയ്യലില്‍ മൊഴി നല്‍കി. കോഴിക്കോട്, നടക്കാവ് പ്രദേശങ്ങളില്‍ നടന്ന നിരവധി അടിപിടി കേസുകളില്‍ പ്രതിയാണ് വരുണ്‍ എന്നും ഡി വൈ എസ് പി. പി എം പ്രദീപ് പറഞ്ഞു.
കഴിഞ്ഞ ഡിസംബര്‍ മൂന്നിനാണ് ഇവര്‍ ഉള്‍പ്പെടുന്ന സംഘം പനങ്ങാങ്ങരയിലെ റോയല്‍ സ്‌പെയ്‌സ് എന്ന സ്ഥാപനത്തില്‍ നിന്നും 10 ലക്ഷം രൂപ വില വരുന്ന കുരുമുളക് മോഷ്ടിച്ചത്. ഈ കേസില്‍ നേരത്തെ പിടിയിലായ മൂന്ന് പേര്‍ റിമാന്‍ഡിലാണ്. ശനിയാഴ്ച അറസ്റ്റ് ചെയ്ത മൂന്നും പേരെയും പെരിന്തല്‍മണ്ണ ജെ എഫ് സി എം കോടതിയില്‍ ഹാജരാക്കി. പെരിന്തല്‍മണ്ണ ഡി വൈ എസ് പി പി എം പ്രദീപ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ എം ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.