Connect with us

Malappuram

കള്ള പ്രചാരണങ്ങള്‍ വ്യാപകമാകുന്നു: പേരോട് സഖാഫി

Published

|

Last Updated

കല്‍പകഞ്ചേരി: കള്ള പ്രചാരണങ്ങളും കളവും സമൂഹത്തില്‍ വ്യാപിച്ചു വരികയാണെന്നും ഇതൊരു തെറ്റായ കാര്യമെല്ലന്ന നിലയിലേക്ക് കാലഘട്ടം നീങ്ങികൊണ്ടിരിക്കുകയാണെന്നും എസ് വൈ എസ് സംസ്ഥാന സെക്രട്ടറി പോരോട് അബ്ദുര്‍ റഹ് മാന്‍ സഖാഫി പറഞ്ഞു. എസ് വൈ എസ് മലപ്പുറം ജില്ലാ കമ്മറ്റിയുടെ സഹായത്തോടെ പൊന്മുണ്ടം കാളിയേക്കലില്‍ അന്ധനായ വ്യക്തിക്ക് നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ കൈമാറ്റ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഈ വീടിന് ദാറുല്‍ഖൈര്‍ എന്ന് നാമകരണം അദ്ദേഹം ചടങ്ങില്‍ വെച്ച് നടത്തി.
എസ് വൈ എസ് ജില്ലാ ക്ഷേമകാര്യ സെക്രട്ടറി അലവിഹാജി പുതുപ്പറമ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സയ്യിദ് ജലാലുദ്ധീന്‍ അസ്ഹരി വൈലത്തൂര്‍ അധ്യക്ഷത വഹിച്ചു. കീലത്ത് മുഹമ്മദ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ഇതിനോടനുബന്ധിച്ച് ആരംഭിച്ച സാന്ത്വന കേന്ദ്രം മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ കോമുക്കുട്ടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ വി പി ഇല്യാസ്, സയ്യിദ് ശറഫുദ്ധീന്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍ ബുഖാരി, ശറഫുദ്ധീന്‍ അഹസനി, യഹ്‌യ സഖാഫി മണലിപ്പുഴ, ഒ മുഹമ്മദ് കാവപ്പുര, എന്‍ കുഞ്ഞിമോന്‍ അഹ്‌സനി, എം എം അഹ്മദ്, എ സി അയമുഹാജി സംബന്ധിച്ചു.

Latest