Connect with us

Kozhikode

ജേതാക്കളുടെ പേര് സുനില്‍ പെട്ടിയിലാക്കി

Published

|

Last Updated

കോഴിക്കോട്: കലോത്സവത്തില്‍ സ്വര്‍ണക്കപ്പില്‍ മുത്തമിടുന്നവരെ പ്രവചിച്ച് മജീഷ്യന്‍ സുനില്‍ വിസ്മയ. ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന റോഡ് സുരക്ഷാ ബോധവത്കരണത്തില്‍ മാജിക്കുകളുമായെത്തുന്ന പയ്യന്നൂര്‍ ചെറുപുഴത്ത് സുനില്‍ വിസ്മയയാണ് പ്രവചനം നടത്തിയത്.
പ്രധാനവേദിയായ മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ മജീഷ്യന്റെ തൊപ്പിയും വേഷവും ധരിച്ച് എത്തിയ സുനില്‍ കാഴ്ചക്കാരെ വിളിച്ചുകൂട്ടി. കൊച്ചുകൊച്ച് മാജിക്കുകള്‍ കാണിച്ച് പെട്ടെന്ന് ആസ്വാദകരെ കൈയിലെടുത്തു. തുടര്‍ന്നായിരുന്നു പ്രവചനം.
കാഴചക്കാരില്‍ നിന്നും ഒരാളുടെ പേന വാങ്ങി തന്റെ പക്കലുള്ള പേപ്പറില്‍ ചാമ്പ്യന്‍മാരുടെ പേര് എഴുതി ബോക്‌സില്‍ നിക്ഷേപിച്ചു. ഈ ബോക്‌സിന് മുകളില്‍ പിന്നീട് മൂന്ന് ബോക്‌സുകള്‍ അടക്കം ചെയ്തു. തുടര്‍ന്ന് താക്കോല്‍ ഉപയോഗിച്ച് ഭദ്രമായി പൂട്ടി. താക്കോല്‍ മീഡിയാ കമ്മിറ്റി ചെയര്‍മാന്‍ കമാല്‍ വരദൂരിന് കൈമാറി. പെട്ടി പിന്നീട് ചേവായൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

Latest