Connect with us

Ongoing News

ചിരിപ്പിച്ചും ചിന്തിപ്പിച്ചും കൊച്ചു ചാക്യാന്‍മാര്‍

Published

|

Last Updated

കോഴിക്കോട്: ചിരിപ്പിച്ചും ചിന്തിപ്പിച്ചും കൊച്ചു ചാക്യാന്‍മാര്‍ കലോത്സവ നഗരിയെ കൈയിലെടുത്തു. കേരളത്തിലെ സമകാലീന സംഭവങ്ങളും സാംസ്‌കാരിക വൈകൃതങ്ങളും ചാക്യാന്‍മാര്‍ തന്‍മയത്തത്തോടെ തുറന്നുകാട്ടി. നീട്ടിയും കുറുക്കിയും ഇവര്‍ പറഞ്ഞതൊക്കെയും കൊള്ളേണ്ടവര്‍ക്ക് കൊള്ളുന്ന മുനവെച്ച വിമര്‍ശങ്ങളായിരുന്നു.
ഹൈസ്‌കൂള്‍ വിഭാഗം ചാക്യാര്‍ക്കൂത്തില്‍ അനുഭവ സമ്പന്നരെ പോലെ വേദിയെ കൈയിലെടുത്ത ചിലര്‍ മികച്ച് നിന്നപ്പോള്‍ മറ്റു ചിലര്‍ വേണ്ടത്ര നിലവാരം പുലര്‍ത്തിയില്ല. വിമര്‍ശത്തിലെ മൂര്‍ച്ചയേക്കാള്‍ ചിലര്‍ ശബ്ദത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതായി വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. നിലവാരമില്ലാത്ത തമാശയും അനാവശ്യമായ ശബ്ദപ്രകടനങ്ങളും ചിലപ്പോഴെങ്കിലും മത്സരത്തിന്റെ നിലവാരം കുറച്ചു. പ്രൊവിഡന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാം വേദി യില്‍ നടന്ന മത്സരത്തിന് കാണികളുടെ നല്ല പങ്കാളിത്ത വും അനുഭവപ്പെട്ടു.

Latest