Connect with us

Kozhikode

ആര്‍ എം പിയുടെ പരാതി; എ പി പിയെ സ്ഥലം മാറ്റി

Published

|

Last Updated

വടകര: ആര്‍ എം പി നല്‍കിയ പരാതിയില്‍ എ പി പിക്ക് സ്ഥലം മാറ്റം. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ എ പി പി. എം ഉദയയെയാണ് പേരാമ്പ്ര കോടതിയിലേക്ക് സ്ഥലം മാറ്റിയത്.
എ പി പി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് ആര്‍ എം പി ഒഞ്ചിയം ഏരിയാ സെക്രട്ടറി കുളങ്ങര ചന്ദ്രന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണവും നടന്നിരുന്നു.
കണ്ണൂക്കരയിലെ റവല്യൂഷനറി യൂത്ത് പ്രവര്‍ത്തകന് മര്‍ദനമേറ്റ സംഭവത്തില്‍ നേരത്തെ പരാതിയില്‍ പറഞ്ഞ ആയുധം കണ്ടില്ലെന്ന് മൊഴി നല്‍കാന്‍ എ പി പി ആവശ്യപ്പെട്ടുവെന്നാണ് പരാതി. പലപ്പോഴും സി പി എമ്മിന്റെ പ്രതികള്‍ക്ക് അനുകൂലമായി നിലപാടെടുക്കുന്നതായും പല കേസുകളിലും ആര്‍ എം പിക്ക് വേണ്ടി ഹാജരായ അഭിഭാഷകനോട് എ പി പി മോശമായി പെരുമാറിയെന്നുമാണ് പരാതി.
പേരാമ്പ്ര എ പി പി രഞ്ജിത്തിനെയാണ് വടകരയിലേക്ക് മാറ്റിയതെങ്കിലും ഇയാള്‍ ചാര്‍ജെടുക്കുന്നത് വരെ പയ്യോളി ഏ പി പി ഫരീദക്കാണ് ചുമതല.

Latest