Connect with us

Kerala

ബാര്‍കോഴ കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമം: ബിജു രമേശ്

Published

|

Last Updated

തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണത്തിലെ വിവരങ്ങളെല്ലാം ചോരുന്നത് ബാര്‍കോഴ കേസ് സര്‍ക്കാര്‍ തന്നെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിന് തെളിവാണെന്ന് ബിജു രമേശ്. ബാര്‍ കോഴ കേസില്‍ വിജിലന്‍സിന് മുമ്പാകെ മൊഴി മറ്റിപ്പറയാന്‍ ബാറുടമകള്‍ക്ക് മേല്‍ മന്ത്രി പി ജെ ജോസഫും ജോസ് കെ മാണി എം പിയും നിരന്തരം സമ്മര്‍ദം ചെലത്തിയെന്നും ബിജു രമേശ് ആരോപിച്ചു.
ക്വിക്ക് വെരിഫിക്കേഷന്റെ ഭാഗമായി വിജിലന്‍സ് എടുത്ത മൊഴി മാറ്റിപ്പറയണമെന്നാവശ്യപ്പെട്ട് കോട്ടയത്തെ ബാര്‍ ഹോട്ടല്‍ ഉടമ തങ്കച്ചനെ മന്ത്രി പി ജെ ജോസഫ് നേരിട്ടാണ് വിളിച്ചത്. വീട്ടില്‍ പണം കൊണ്ടുപോയെങ്കിലും മാണി പണം വാങ്ങിയില്ലെന്ന് പറയാന്‍ ജോസഫ് ആവശ്യപ്പെട്ടു. ക്വിക്ക് വെരിഫിക്കേഷനില്‍ ബാര്‍ ഉടമകള്‍ നല്‍കിയ മൊഴിയുടെ പകര്‍പ്പ് കൈയില്‍ വെച്ചാണ് ഇത് മാറ്റിപ്പറയണമെന്ന് പി ജെ ജോസഫ് ആവശ്യപ്പെട്ടത്. വിജിലന്‍സ് അന്വേഷണത്തിലെ വിവരങ്ങളെല്ലാം മന്ത്രിമാരുടെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ എം മാണിയെ കാണാന്‍ പണവുമായി പോയെങ്കിലും അദ്ദേഹം പണം വാങ്ങിയില്ല എന്ന് മൊഴി നല്‍കണമെന്നാണ് ജോസ് കെ മാണി ആവശ്യപ്പെടുന്നത്.
മന്ത്രി മാണി കോഴ വാങ്ങിയതിന്റെ രേഖകള്‍ തന്റെ കൈവശമുണ്ട്. പൂട്ടിയ ബാറുകള്‍ തുറക്കാന്‍ മാണിക്ക് കോഴ നല്‍കിയ വിവരം അറിയിച്ചത് ഡിസംബര്‍ 31ന് ചേര്‍ന്ന ബാറുടകളുടെ അസോസിയേഷന്‍ യോഗത്തിലാണ്. മാണിയുടെ പാലായിലെ വസതിയില്‍ വെച്ച് പണം കൈമാറിയതിന് തെളിവായി ശബ്ദരേഖയുണ്ട്. ഇത് ഇന്ന് വിജിലന്‍സിന് കൈമാറുമെന്നും ബിജു രമേശ് പറഞ്ഞു.

Latest