Connect with us

Kozhikode

വടകര മുഹമ്മദ് ഹാജി ആണ്ട് നേര്‍ച്ച നാളെ തുടങ്ങും

Published

|

Last Updated

വടകര: വലിയുല്ലാഹി വടകര മുഹമ്മദ് ഹാജി 17-ാം ആണ്ട് നേര്‍ച്ചക്ക് ചെറുവണ്ണൂര്‍ മലയില്‍ മഖാമില്‍ നാളെ തുടക്കമാകും. രാവിലെ ആറ് മണിക്ക് കൂട്ടസിയാറത്തോടെയാണ് പരിപാടികള്‍ തുടങ്ങുക. മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന നേര്‍ച്ചയുടെ ഭാഗമായി മൗലിദ് പാരായണം, മതപ്രഭാഷണം, ഷാദുലിമജ്‌ലിസ്, ജലാലിയ്യ റാത്തീബ്, ബുര്‍ദ ആസ്വാദനം, അനുസ്മരണ സമ്മേളനം, അന്നദാനം തുടങ്ങി വിവിധ പരിപാടികള്‍ നടക്കും. അരീക്കല്‍ മൊയ്തീന്‍ മുസ്‌ലിയാര്‍ പതാക ഉയര്‍ത്തും. എം വി ഇബ്രാഹിം മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ അബ്ദുല്‍ ഹകീം സഖാഫി ആയഞ്ചേരി ഉദ്ഘാടനം നിര്‍വഹിക്കും. അല്‍ഹിക്മ ദര്‍സ് വിദ്യാര്‍ഥികളുടെ ബ്രീസ് ഓഫ് മദീന കോഴിക്കോട് ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് ആര്‍ ശശി ഉദ്ഘാടനം ചെയ്യും. മസ്ജിദുല്‍ മിഅ്‌റാജ് മുദരിസ് ഉമര്‍ സഖാഫി മുരിങ്ങാമുണ്ട ഹുബ്ബുര്‍റസൂല്‍ പ്രഭാഷണം നടത്തും.
ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് യു കെ അബ്ദുല്‍ മജീദ് മുസ്‌ലിയാര്‍ ഖത്മുല്‍ ഖുര്‍ആന് നേതൃത്വം നല്‍കും. രാത്രി നടക്കുന്ന ഷാദുലി മജ്‌ലിസിന് സയ്യിദ് യഹ്‌യല്‍ ബുഖാരി കാസര്‍കോട് നേതൃത്വം നല്‍കും.
ബുധനാഴ്ച രാവിലെ നടക്കുന്ന പ്രവാചക സെമിനാര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യും. ഫൈസല്‍ അഹ്‌സനി രണ്ടത്താണി, ജഅ്ഫര്‍ സഖാഫി കൈപ്പമംഗലം വിഷയാവതരണം നടത്തും. ഉച്ചക്ക് രണ്ട് മണിക്ക് മുതഅല്ലിം സമ്മേളനം പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്യും. കോടമ്പുഴ ബാവ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. വൈകുന്നേരം ഏഴ് മണിക്ക് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ഇമ്പിച്ചി കോയ തങ്ങള്‍ കടലുണ്ടി, സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, അബൂബക്കര്‍ അഹ്‌സനി തെന്നല, കാര്യാട്ട് കുഞ്ഞഹമ്മദ് ഹാജി, കെ എസ് ഹബീബുല്ല ഹാജി, ബഷീര്‍ പെരുമുഖം പ്രസംഗിക്കും.

Latest