Connect with us

Kozhikode

മദ്‌റസകളില്‍ സമ്പൂര്‍ണ ഗ്രേഡിംഗ് നടത്തുന്നു

Published

|

Last Updated

കോഴിക്കോട്: മഹല്ലുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന മതവിദ്യാഭ്യാസ ശാക്തീകരണത്തിനായി മദ്‌റസകളില്‍ സമ്പൂര്‍ണ ഗ്രേഡിംഗ് നടത്താന്‍ സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ്.എം എ ) സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഭൗതിക സൗകര്യങ്ങള്‍, പഠന സംവിധാനങ്ങള്‍, അധ്യാപന രീതികള്‍, പഠന പരിശീലനങ്ങള്‍, വിദ്യാര്‍ഥി കേന്ദ്രീകൃത പഠനങ്ങള്‍ എന്നിവയിലൂന്നിയായിരിക്കും ഗ്രേഡിംഗ് . സംസ്ഥാനത്ത് വിദഗ്ധ സമിതിയുടെ നേതൃത്വത്തില്‍ ഫോക്കസ് ഗ്രൂപ്പുകളാക്കി പദ്ധതി നടപ്പാക്കും.
യോഗത്തില്‍ വി എം കോയ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഇ യഅ്ഖൂബ് ഫൈസി സ്വാഗതവും പി കെ അബ്ദുറഹ്മാന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, അബൂബക്കര്‍ ശര്‍വാനി, ഡോ. എം. അബ്ദുല്‍ അസീസ് ഫൈസി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, പത്തപ്പിരിയം അബ്ദുറശീദ് സഖാഫി, എം പി മുഹമ്മദ് ഹാജി, അബ്ദുല്‍ ലത്വീഫ് മഖ്ദൂമി (മലപ്പുറം), പി.കെ അബൂബക്കര്‍ മൗലവി, വി.വി. അബൂബക്കര്‍ സഖാഫി (കണ്ണൂര്‍), കെ.എം. മുഹമ്മദ് (കോട്ടയം), എം.എം. സുലൈമാന്‍ (എണാകുളം), എന്‍.പി. ഉമ്മര്‍ സാഹിബ്, പി.ടി.സി. മുഹമ്മദലി മാസ്റ്റര്‍, എ.കെ.സി. മുഹമ്മദ് ഫൈസി (കോഴിക്കോട്), എം.കെ. മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ (തൃശൂര്‍), പി.പി. മുഹമ്മദ് കുട്ടി മാസ്റ്റര്‍ (പാലക്കാട്), എം. അബുല്‍ ഹസന്‍ (തിരുവനന്തപുരം), മുഹമ്മദ് ഹബീബ് അഹ്‌സനി (പത്തനംതിട്ട), കെ.എം.എച്ച് സുഹ്‌രി (മംഗലാപുരം) സംബന്ധിച്ചു.