Connect with us

Kozhikode

സിറാജ് മുന്‍ സബ് എഡിറ്റര്‍ ടി കെ മുഹമ്മദ് അന്തരിച്ചു

Published

|

Last Updated

കോഴിക്കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സിറാജ് മുന്‍ സബ് എഡിറ്ററും സുപ്രഭാതം എഡിറ്റോറിയല്‍ സ്റ്റാഫുമായ തോട്ടോളി താഴേകുനിയില്‍ ടി കെ മുഹമ്മദ് അത്തോളി (74) അന്തരിച്ചു. ഹൃദയാഘാതം മൂലം മെഡിക്കല്‍ കോളേജ് ആസുപത്രിയില്‍ ചികിത്സയിലായിരുന്നു. ജനയുഗത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യമാര്‍: ആയിഷബി(റിട്ട. അധ്യാപിക, ഹിമായത്തുല്‍ ഇസ്‌ലാം), അസ്മ വെള്ളയില്‍. മക്കള്‍: റഹ്മത്ത് ബീഗം (അബുദാബി), പരേതനായ ഹനീഫ, സിദ്ദീഖ് (എന്‍.സി.സി). മരുമകന്‍: കെ.കെ മൊയ്തീന്‍ കോയ(അബുദാബി).