Connect with us

Ongoing News

വീണയില്‍ വീണ്ടും ഹരിതാരാജ്

Published

|

Last Updated

കോഴിക്കോട്: സ്‌കൂള്‍ കലോത്സവത്തില്‍ നാലാം തവണയും വീണയില്‍ വിജയഗാഥ നേടി ഹരിതാരാജ്. തേങ്കി രാഗത്തില്‍ കീര്‍ത്തനമിട്ടാണ് ഹരിതാ രാജ് ഹാട്രിക്കും കടന്ന വിജയം നേടിയത്. കാര്‍മല്‍ ജി എച്ച് എസ് എസ് പ്ലസ് ടു വിദ്യാര്‍ഥിനിയായ ഹരിതാരാജ് കേരളത്തിനകത്തും പുറത്തുമായി നിരവധി പരിപാടികളില്‍ വീണ വായിച്ചിട്ടുണ്ട്. മുരുകന്‍, പുഷ്പലത ദമ്പതികളുടെ മകളായ ഹരിത ദേശഭക്തി ഗാനത്തിലും കഴിഞ്ഞ നാല് തവണ ഒന്നാം സ്ഥാനം നേടിയിരുന്നു.
എല്‍ എല്‍ ബിക്ക് പഠിക്കുന്ന സഹോദരന്‍ കൃഷ്ണ രാജ് നേരത്തെ കലാ പ്രതിഭയായിരുന്നു. സൗദാര്‍ രാജനാണ് ഹരിതാ രാജിന്റെ ഗുരു. ഭാവിയില്‍ അധ്യാപികയാകണമെന്നാണ് ഹരിതാരാജിന് മോഹം

Latest