Connect with us

Ongoing News

അഞ്ചാം സ്ഥാനം അപ്പീലിലൂടെ രണ്ടാം സ്ഥാനം

Published

|

Last Updated

കോഴിക്കോട്: എച്ച് എസ് എസ് വിഭാഗം ലളിതഗാനത്തില്‍ വിധികര്‍ത്താക്കള്‍ അഞ്ചാം സ്ഥാനം നല്‍കിയ കുട്ടിക്ക് അപ്പീലിലൂടെ രണ്ടാം സ്ഥാനം. ആലപ്പുഴ സെന്റ് ജോസഫ്‌സ് ഗേള്‍സ് എച്ച് എസ് എസ് വിദ്യാര്‍ഥിനി ഹെസ്റ്റിയ സണ്ണിക്കാണ് ഈ നേട്ടം. കഴിഞ്ഞ ദിവസം രാവിലെ നടന്ന ലളിതഗാന മത്സരത്തില്‍ അഞ്ചാം സ്ഥാനവും എ ഗ്രേഡുമായിരുന്നു ഹെസ്റ്റിയക്ക് ലഭിച്ചത്. ഉച്ചക്ക് ഫലം ഔദ്യോഗിക വെബ്‌സൈറ്റില്‍ കൊടുത്തപ്പോള്‍ ഇത് ബി ഗ്രേഡായി മാറി. തുടര്‍ന്ന് ഹെസ്റ്റിയ അപ്പീല്‍ നല്‍കുകയും രാത്രി ഹിയറിംഗ് കഴിഞ്ഞപ്പോള്‍ ഇത് എ ഗ്രേഡും രണ്ടാം സ്ഥാനവുമായി മാറുകയുമായിരുന്നു.
വിധിനിര്‍ണയത്തിലെ താളപ്പിഴകളും അപാകങ്ങളും കലോത്സവങ്ങളില്‍ പതിവ് സംഭവമാണെങ്കില്‍ മുന്‍ വര്‍ഷങ്ങളില്‍ നിന്നും ഏറെ കുറ്റമറ്റ രീതിയിലാകും ഇത്തവണത്തെ വിധി നിര്‍ണയമെന്ന് വിദ്യാഭ്യാസ വകുപ്പ് നേരത്തെ അവകാശപ്പെട്ടിരുന്നു.
പ്രൊഫഷണല്‍ നാടകങ്ങളിലും നിരവധി ആല്‍ബങ്ങളിലും പാടിയിട്ടുള്ള ഹെസ്റ്റിയ സ്റ്റേജ് ഷോകളിലും സജീവമാണ്. അഞ്ച് വയസ്സ് മുതല്‍ സംഗീതം പഠിക്കുന്ന ഹെസ്റ്റിയക്ക് കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലും ലളിതഗാനത്തില്‍ എ ഗ്രേഡ് ലഭിച്ചിരുന്നു.