Connect with us

Ongoing News

ആസ്വാദകര്‍ക്ക് ആവേശമായി ദഫ്മുട്ട്

Published

|

Last Updated

കോഴിക്കോട്: ഇശലുകള്‍ ചാലിച്ച ബൈത്തുകള്‍ക്കൊപ്പിച്ച ഈരടികളുടെ രണ്ട് രാത്രികളായിരുന്നു എട്ടാം വേദിയായ മല്‍ഹാറില്‍. അറബിക്കടലിന്റെ ചാരത്തെ ഗുജറാത്തീ ഹാളില്‍ ആത്മീയതയും കലയും കോര്‍ത്തിണക്കി ഇളം തലമുറക്കാര്‍ താളം പിടിക്കുമ്പോള്‍ സദസ്സ് ശ്വാസമടക്കി ആസ്വദിച്ചു.
വെള്ളിയാഴ്ച ഉച്ചക്ക് ആരംഭിക്കേണ്ട ഹൈസ്‌കൂള്‍ വിഭാഗം ദഫ് മുട്ട് ആരംഭിച്ചത് രാത്രി ഒമ്പത് മണി കഴിഞ്ഞാണ്. 23 ടീമുകള്‍ നീട്ടിചൊല്ലിയ ബൈത്തുകള്‍ക്ക് താളമിട്ടപ്പോള്‍ സമയം പുലര്‍ച്ചെ നാല് മണി. ഉച്ചമുതല്‍ ദഫ് മുട്ട് വീക്ഷിക്കാന്‍ കാത്തിരുന്നവര്‍ നിരാശരായി മടങ്ങിയെങ്കിലും മത്സരം ആരംഭിച്ചതോടെ ഗുജറാത്തീ ഹാള്‍ നിറഞ്ഞു. ഇന്നലെ ഉച്ചക്ക് ആരംഭിക്കേണ്ട ഹയര്‍ സെക്കന്‍ഡി വിഭാഗം ദഫ്മുട്ട് അഞ്ച് മണിക്കൂര്‍ വൈകി. 23 ടീമുകളാണ് മത്സരത്തിനുള്ളത്.
നൂറ്റാണ്ടിനപ്പുറം കേരളത്തിന്റെ മുക്കുമൂലകളിലേക്ക് വ്യാപിച്ച ദഫ്മുട്ട് മത്സര വേദിയിലും തനിമയൊട്ടും ചോര്‍ന്നില്ലെന്നത് ശ്രദ്ധേയമാണ്. പ്രവാചകരുടെയും അനുചരരുടെയും അപദാനങ്ങള്‍ വാഴ്ത്തിയാണ് ദഫ് മുട്ട് അരങ്ങേറുന്നത്. ആത്മീയ മേഖലയിലെ നക്ഷത്രങ്ങളായ മുഹിയിദ്ദീന്‍ ശൈഖ്, റിഫാഈ ശൈഖ് എന്നിവരുടെ പ്രകീര്‍ത്തനങ്ങളും ആലപിക്കും. റാത്തീബുകളിലെ വരികളാണ് മത്സര വേദികളില്‍ ചൊല്ലുന്നതെന്നതെന്നതാണ് ദഫ്മുട്ട് മത്സരത്തെ വേറിട്ടതാക്കുന്നത്. കണ്ണൂര്‍ സി എച്ച് എം എച്ച് എച്ച് എസിലെ മുഹമ്മദ് നബീലും സംഘവുമാണ് ദഫ്മുട്ടില്‍ ഒന്നാം സ്ഥാനം നേടിയത്. മലപ്പുറം പി പി എം എച് എസ് എസിലെ മുബശ്ശിറലിയും സംഘവും രണ്ടാം സ്ഥാനവും കാസര്‍കോട് നീലേശ്വരം രാജേഷ് എച്ച് എസ് എസിലെ മുഹമ്മദ് ഫസലും സംഘവും മൂന്നാം സ്ഥാനവും നേടി.

---- facebook comment plugin here -----

Latest