Connect with us

National

ഇസില്‍ ബന്ധം: മകന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് പിതാവ്

Published

|

Last Updated

ഹൈദരാബാദ്: തന്റെ മകന്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് ഇസില്‍ സംഘത്തില്‍ ചേരാന്‍ ദുബൈയിലെക്ക് പുറപ്പെട്ടുവെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത യുവാവിന്റെ പിതാവ്. ഹൈദരാബാദ് സ്‌ദേശിയായ സല്‍മാന്‍ മുഈനുദ്ദീനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സല്‍മാന് ഏതെങ്കിലും ഗ്രൂപ്പുമായി അനുഭാവമുണ്ടെന്ന് തോന്നിക്കുന്ന എന്തെങ്കിലും ലാപ്‌ടോപ്പില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ടാകാം. എന്നാല്‍ നിയമവിരുദ്ധമായി ഒന്നും അവന്‍ ചെയ്തിട്ടില്ല. ചിന്തയും പ്രവൃത്തിയും തമ്മില്‍ വ്യത്യാസമുണ്ടല്ലോ- സല്‍മാന്റെ പിതാവ് അഹ്മദ് മുഈനുദ്ദീന്‍ പറഞ്ഞു.
സല്‍മാന്‍ തുര്‍ക്കി വഴി സിറിയയിലേക്ക് പോകാനാണ് പദ്ധതിയിട്ടതെന്നാണ് പോലീസ് പറയുന്നത്. തന്റെ മകന്‍ ജോലി തേടി അമേരിക്കയില്‍ പോകാനാണ് ആഗ്രഹിച്ചത്. എന്നാല്‍ അവിടേക്ക് വിസ ലഭിക്കാത്തതിനാലാണ് ദുബൈയിലേക്ക് തിരിച്ചതെന്നും അഹ്മദ് പറഞ്ഞു. യു എ പി എ പ്രകാരവും ഐ ടി ആക്ട് പ്രകാരവുമുള്ള വകുപ്പുകള്‍ ചേര്‍ത്ത് വെള്ളിയാഴ്ചയാണ് സല്‍മാനെ പോലീസ് അറസ്റ്റ് ചെയ്തത്.

Latest