Connect with us

Gulf

അബുദാബിയുടെ മൂന്നാമത്തെ ഉപഗ്രഹം അടുത്ത വര്‍ഷം വിക്ഷേപിക്കും

Published

|

Last Updated

അബുദാബി: അബുദാബി അടുത്ത വര്‍ഷം അവസാനത്തോടെ മൂന്നാമത്തെ ഉപഗ്രഹം ഭ്രമണ പഥത്തില്‍ വിക്ഷേപിക്കും.
അല്‍ യഹ്-മൂന്ന് എന്ന് നാമകരണം ചെയ്തിരിക്കുന്ന സാറ്റലൈറ്റ് 17 രാജ്യങ്ങളില്‍ കവറേജ് കിട്ടും. 1.47 കോടി ദിര്‍ഹമാണ് ചിലവ് പ്രതീക്ഷിക്കുന്നത്. അബുദാബി അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുബാദല ഡവലപ്‌മെന്റ് കമ്പനിയാണ് പേടകം വിക്ഷേപിക്കുന്നത്.
അല്‍ യഹ്‌സാറ്റ് ഒന്ന് 2011ലാണ് വിക്ഷേപിച്ചത്. 17 രാജ്യങ്ങളിലെ 600 മില്യണ്‍ ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാനാകും. ആദ്യ ഹൈബ്രിഡ് ഇലക്ട്രിക് പ്രൊപ്പല്‍ഷന്‍ ജിയോസാറ്റ് മൂന്ന് അടിസ്ഥാന ബഹിരാകാശ പേടകമായിരിക്കും ഇത്. ലോകത്ത് വിക്ഷേപിച്ചവയില്‍ വെച്ച് ഏറ്റവും വലിയ എട്ടാമത്തെ പേടകമാണ് അല്‍ യഹ്‌സാറ്റ് മൂന്ന്. ബ്രസീലിലെ 95 ശതമാനം ഉപഭോക്താക്കള്‍ക്കും ആഫ്രിക്കയിലെ 60 ശതമാനം ഉപഭോക്താക്കള്‍ക്കും ഇത് ഉപയോഗിക്കാനാകുമെന്ന് സാറ്റലൈറ്റ് അധികൃതര്‍ അറിയിച്ചു.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി