Connect with us

Gulf

ഷാര്‍ജ ലോക സംഗീതോത്സവം തുടങ്ങി

Published

|

Last Updated

ഷാര്‍ജ: രണ്ടാമത് ഷാര്‍ജ ലോക സംഗീതോത്സവത്തിന് വിവിധ രാജ്യങ്ങളിലെ പ്രമുഖ സംഗീതജ്ഞരുടെയും ഗായകരുടെയും സംഗമത്തോടെ ഷാര്‍ജയില്‍ പ്രൗഢമായ തുടക്കം. ഷാര്‍ജ നിക്ഷേപ വികസന അതോറിറ്റി (ഷുറൂഖ്) ഫുറാത് ഖദ്ദൂരി മ്യൂസിക് സെന്ററിന്റെ സഹകരണത്തോടെയാണ് രാജ്യാന്തര സംഗീത പരിപാടി ഒരുക്കിയിരിക്കുന്നത്. 12 രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ഈ മാസം 25 വരെ നീളുന്ന പരിപാടികള്‍ അല്‍ മജാസ് വാട്ടര്‍ ഫ്രണ്ട്, ഫഌഗ് ഐലന്റ്, ഹാര്‍ട്ട് ഓഫ് ഷാര്‍ജ, അല്‍ ഖസ്ബ എന്നിവിടങ്ങളിലാണ് നടക്കുക. ഇന്നലെ ഇറാഖി ഗായക സംഘമായ ഖാദിം അല്‍ സാഹിറിന്റെ സംഗീത സദസോടെയാണ് ഉത്സവം ആരംഭിച്ചത്.
ഇന്ന് രാത്രി ഒമ്പതിന് ഫുറാത് ഖദൂരി മ്യൂസിക് സെന്ററിന്റെ സംഗീത വിരുന്നാണ് നടക്കുക. ക്യൂബ, ബള്‍ഗേറിയ, അര്‍ജന്റീന, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും എല്ലാ അറബ് രാജ്യങ്ങളില്‍ നിന്നും കലാകാരന്മാരെത്തും. 25ന് ലബനാനില്‍ നിന്നുള്ള ഗായകരുടെ സംഗമത്തോടെയാണ് പരിപാടികള്‍സമാപിക്കു.