Connect with us

Kasargod

ജില്ലാ മെഡിക്കല്‍ ഓഫീസിലെ സീലിംഗ് അടര്‍ന്നു വീണ് ജീവനക്കാരിക്ക് പരുക്ക്

Published

|

Last Updated

കാഞ്ഞങ്ങാട്: തോയമ്മലിലെ ജില്ലാ ആശുപത്രി കോംപൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസിലെ ഒന്നാംനിലയിലെ കോണ്‍ഫറന്‍സ് ഹാളിലെ ജീവനക്കാരിക്ക് പരുക്കേറ്റു. ഇന്നലെ രാവിലെ ഒമ്പതു മണിയോടെയാണ് സംഭവം.
ജില്ലാ ആശുപത്രിയിലെ ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍ ജീവനക്കാരിയും തോയമ്മലിലെ പവിത്രന്റെ ഭാര്യ ഉഷക്കാണ് (44) പരുക്കേറ്റത്. ഉഷയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
സംഭവം നടക്കുമ്പോള്‍ ഉഷ മാത്രമാണ് ഓഫീസില്‍ ഉണ്ടായിരുന്നത്. സീലിംഗ് അടര്‍ന്ന് വീണതിനെ തുടര്‍ന്ന് ഉഷയുടെ നിലവിളി കേട്ട് മറ്റു ജീവനക്കാര്‍ ഓടിയെത്തി ഉഷയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നിര്‍മാണത്തിലുള്ള അപാകതയും അഴിമതിയുമാണ് സീലിംഗ് അടര്‍ന്ന് വീഴാന്‍ ഇടയാക്കിയതെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ബാക്കിഭാഗങ്ങള്‍ ഏത് നിമിഷവും താഴേക്ക് പതിക്കുന്ന അവസ്ഥയിലാണ്.

Latest