Connect with us

Kasargod

രണ്ടാംഘട്ട പടയൊരുക്കങ്ങള്‍ക്ക് ജില്ലയില്‍ നാളെ തുടക്കമാവും

Published

|

Last Updated

കാസര്‍കോട്: സമര്‍പിത യൗവനം സാര്‍ഥക മുന്നേറ്റം എന്ന സന്ദേശത്തില്‍ അടുത്ത മാസം മലപ്പുറത്ത് നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷികഭാഗമായി സോണ്‍ തലങ്ങളില്‍ സംഘടിപ്പിക്കുന്ന രണ്ടാംഘട്ട പടയൊരുക്കത്തിന് നാളെ തുടക്കമാവും.
മഞ്ചേശ്വരം മള്ഹറില്‍ നടക്കുന്ന ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന പടയൊരുക്കത്തില്‍ സോണ്‍ പ്രസിഡന്റ് മൂസല്‍ മദനി തലക്കി അധ്യക്ഷത വഹിക്കും. ജില്ലാ സംഘടനാകാര്യ സെക്രട്ടറി അശ്‌റഫ് കരിപ്പൊടി, എസ് എസ് എഫ് ജില്ലാ വൈസ് പ്രസിഡന്റ് ജമാലുദ്ദീന്‍ സഖാഫി, അബ്ബാസ് ഹാജി, തോക്കെ മുഹമ്മദ് സഖാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
മഞ്ചേശ്വരം, മംഗല്‍പാടി, വൊര്‍ക്കാടി, മീഞ്ച സര്‍ക്കിളുകളില്‍നിന്നും തിരഞ്ഞെടുത്ത 33 വീതം സ്വഫ്‌വ അംഗങ്ങള്‍ പ്രതിനിധികളായിരിക്കും. റിപ്പോര്‍ട്ട്, റിവ്യൂ, പ്ലാനിംഗ് സെഷനുകള്‍ക്കു ശേഷം അംഗങ്ങളുടെ സ്വഫ്‌വ റാലി നടക്കും.