Connect with us

Kasargod

ശുദ്ധജല ദൗര്‍ലഭ്യതയുടെ ഭീതി ചര്‍ച്ചചെയ്ത് ശില്‍പശാല

Published

|

Last Updated

കാസര്‍കോട്: ആസന്നമായ ശുദ്ധജല ദൗര്‍ലഭ്യതയുടെ ഭീതിയും അവ എങ്ങനെ നേരിടാമെന്ന മുന്നറിയിപ്പുകളും ബോധവത്കരണവും ചര്‍ച്ചചെയ്ത് നമ്മുടെ ജലം, നമ്മുടെ ജീവന്‍ ശില്‍പശാല.
കേന്ദ്ര ജലവിഭവം, നദീതട വികസനം, ഗംഗ പുനരുദ്ധാരണം തുടങ്ങിയ പദ്ധതികളുടെ ഭാഗമായാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി പി ശ്വാമളാദേവി ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു.
ഏറ്റവും കൂടതല്‍ പുഴകളും ധാരാളം മഴയും ലഭിക്കുന്ന കാസര്‍കോട് ജില്ല മഴക്കാലം കഴിയുന്നതോടെ തന്നെ ശുദ്ധജല ദൗര്‍ലഭപദ്ധതിയുമില്ലാത്ത ജില്ലയും കാസര്‍കോടാണ്. കേന്ദ്ര ഭൂഗര്‍ഭ ജലഅതോറിറ്റി ഭൂഗര്‍ഭ ജലചൂഷണത്തിന്റെ കാര്യത്തില്‍ കരിമ്പട്ടികയില്‍പ്പെടുത്തിയ സംസ്ഥാനത്തെ അഞ്ചു താലൂക്കുകളില്‍ ഒന്ന് കാസര്‍കോടാണെന്നും ശില്‍പശാലയില്‍ സംസാരിച്ചവര്‍ ഓര്‍മപ്പെടുത്തി. ഇവിടുത്തെ കുടിവെള്ള വിതരണ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായിട്ടില്ല. ഉപ്പുവെള്ളമാണ് ആശ്രയം. ശുദ്ധ ജലദൗര്‍ലഭ്യം നേരിടാന്‍ ഓരോത്തരും കരുതിയിരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓര്‍മപ്പെടുത്തി. ജലസ്രോതസ്സുകളും പുഴകളും പ്രധാന മാലിന്യകേന്ദ്രമാക്കുന്നതിനെതിരെയും മുന്നറിയിപ്പുണ്ടായി. മഴവെള്ള സംഭരണത്തിന്റെ പ്രാധാന്യവും ശില്‍പശാല ചര്‍ച്ചചെയ്തു.
ബ്ലോക്കുപഞ്ചായത്തു പ്രസിഡന്റുമാരായ അഡ്വ. മുംതാസ് ഷൂക്കൂര്‍, മുംതാസ് സമീര്‍, കാസര്‍കോട് നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദു റഹിമാന്‍ കുഞ്ഞിമാസ്റ്റര്‍ പ്രസംഗിച്ചു.
സി ജി ഡബ്ല്യു ബി ഹൈഡ്രോളജിസ്റ്റ് സൂപ്രണ്ട് വി കുഞ്ഞമ്പു, പ്രൊഫ. വി ഗോപിനാഥ് തുടങ്ങിയവര്‍ ക്ലാസെടുത്തു. ഡോ. കെ നജീബ് ശില്‍പശാല നിയന്ത്രിച്ചു. ഗ്രൗണ്ട് വാട്ടര്‍ ഡവലപ്‌മെന്റ് ജില്ലാ ഓഫീസര്‍ എ പ്രഭാകരന്‍ സ്വാഗതം പറഞ്ഞു.

Latest