Connect with us

Kerala

ബാര്‍ കോഴ; തെളിവുകളെല്ലാം ഹാജരാക്കും

Published

|

Last Updated

തിരുവനന്തപുരം;ബാര്‍ കോഴ അന്വേഷണവുമായി ബന്ധപ്പെട്ട് മുഴുവന്‍ തെളിവുകളും ഹാജറാക്കുമെന്ന് ബാര്‍അസോസിയേഷന്‍ പ്രസിഡന്റ് രാജ് കുമാര്‍ ഉണ്ണി. ബാര്‍ കോഴയില്‍ വിജിലന്‍സ് അന്വേഷണവുമായി സഹകരിക്കുമെന്നും ഉണ്ണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ധനേഷ്, വൈസ് പ്രസിഡന്റ് പിഎന്‍ കൃഷ്ണദാസ് എന്നിവരും ഇന്ന് വിജിലന്‍സ് എസ് പി സുകേശിന് മൊഴി നല്‍കും.

ക്വിക്ക് വെരിഫിക്കേഷന്‍ സമയത്ത് ഭാരവാഹികളോട് മൊഴി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സഹകരിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് മൂന്ന് തവണ പ്രത്യേക അന്വേഷണസംഘം നോട്ടീസയച്ചിരുന്നു. ബിജു രമേശ് അന്വേഷണസംഘത്തിന് മുന്നില്‍ മൊഴി നല്‍കിയിരുന്നു.

Latest