Connect with us

National

പത്തു വയസുകാരിയെ ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍

Published

|

Last Updated

ത്രിപുര: പത്തു വയസുകാരിയായ മകളെ ജീവനോടെ കുഴിച്ചു മൂടാന്‍ ശ്രമിച്ച പിതാവിനെ പോലീസ് അറസ്റ്റ്‌ചെയ്തു. അബ്ദുല്‍ ഹുസൈനാണ് അറസ്റ്റിലായത്. ത്രിപുരയിലെ ബംഗ്ലാദേശ് അതിര്‍ത്തിക്ക് സമീപത്തെ ഗ്രാമത്തിലാണ് സംഭവം നടന്നത്.

ഭാര്യ പുറത്ത് പോയ സമയത്ത് വീടിന്റെ പിന്‍ഭാഗത്ത് ഒരു കുഴിയെടുത്ത ശേഷം കുട്ടിയുടെ കൈയും കാലും കെട്ടി, വായ തുറക്കാന്‍ കഴിയാത്ത വിധത്തില്‍ വായയില്‍ ടേപ്പ് ഒട്ടിച്ച് കുഴിയില്‍ കൊണ്ടിടുകയും മണ്ണിട്ടു മൂടുകയുമായിരുന്നു.
അതിനിടെ ഭാര്യ വീട്ടില്‍ മടങ്ങിയെത്തിയതോടെ ഹുസൈന്‍ കുട്ടിയുടെ തലയില്‍ വലിയൊരു പാത്രം കമിഴ്ത്തി മറയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍ മകളെ കാണാനില്ലെന്ന വിവരം ഭാര്യ അയല്‍ക്കാരോട് പറയുകയും തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ കുട്ടിയെ കുഴിയില്‍ നിന്നും കണ്ടെത്തുകയുമായിരുന്നു.
കൊലപാതകക്കുറ്റത്തിന് ഹുസൈനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

---- facebook comment plugin here -----

Latest