Connect with us

Malappuram

കോളജിലെ ഗുണ്ടാ ആക്രമം; നടപടിയെടുക്കാത്തതില്‍ പ്രതിഷേധം

Published

|

Last Updated

പെരിന്തല്‍മണ്ണ: കഴിഞ്ഞ ചൊവ്വാഴ്ച ആര്‍ട്‌സ് ഡേ നടന്നുകൊണ്ടിരിക്കെ കോളജ് ക്യാമ്പസില്‍ കയറി മാരകായുധങ്ങളുമായി വിദ്യാര്‍ഥികളെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. ക്യാമ്പസില്‍ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പഠനാന്തരീക്ഷം തകര്‍ത്ത പ്രതികളെ കുറിച്ച് വ്യക്തമായ വിവരം കൈമാറിയിട്ടും പോലീസ് നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് നാനൂറോളം വിദ്യാര്‍ഥികള്‍ പ്ലക്കാര്‍ഡുകളും ബാനറുമായി പെരിന്തല്‍മണ്ണ നഗരത്തില്‍ മൗനജാഥ സംഘടിപ്പിച്ചു. കത്തി, കമ്പിപ്പാര, മദ്യകുപ്പി, ട്യൂബ്‌ലൈറ്റ്, ചങ്ങല തുടങ്ങിയ മാരകായുധങ്ങളുമായി 25ലധികം വരുന്ന ഗുണ്ടാസംഘം നടത്തിയ ആക്രമണത്തില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായ പരുക്കേല്‍ക്കുകയും നിരവധി വിദ്യാര്‍ഥികള്‍ മര്‍ദനമേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കോളജ് പ്രിന്‍സിപ്പാളിനും പെരിന്തല്‍മണ്ണ സി ഐക്കും പരാതി നല്‍കിയിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോലീസ് നടപടിയുണ്ടാവാത്തതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ഥികള്‍ നഗരത്തില്‍ പ്രകടനം നടത്തിയത്.

Latest