Connect with us

Malappuram

കെട്ടിട നികുതി: തീരുമാനം പിന്‍വലിക്കണം: പി ഡി പി

Published

|

Last Updated

മലപ്പുറം: ലക്ഷംവീട് പദ്ധതിയിലെ വീടുകള്‍ക്ക് കെട്ടിട നികുതി ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് പി ഡി പി ജില്ലാ പ്രവര്‍ത്തകസമിതിയോഗം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് കെട്ടിട നികുതി നിര്‍ണയം പരിഷ്‌കരണത്തെ സംബന്ധിച്ച അപാകതകള്‍ അടിയന്തരമായി പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സമര്‍പ്പണം-2020 എന്ന പാര്‍ട്ടി പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനത്തെ കുറിച്ച് ചര്‍ച്ച ചെയ്യപ്പെടാന്‍ 24ന് രാവിലെ പത്തിന് ജില്ലാകമ്മിറ്റി ഓഫീസില്‍ സമ്പൂര്‍ണ ജില്ലാ സെക്രട്ടേറിയറ്റ് വിളിച്ചു ചേര്‍ക്കാനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് അലി കാടാമ്പുഴ അധ്യക്ഷത വഹിച്ചു.
അസീസ് വെളിയങ്കോട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബീരാന്‍ വടക്കാങ്ങര, കെ സി അബൂബക്കര്‍, വേലായുധന്‍ വെന്നിയൂര്‍, സലാം മൂന്നിയൂര്‍, ഹബീബുര്‍റഹ്മാന്‍ പ്രസംഗിച്ചു.

Latest