Connect with us

Malappuram

പറപ്പൂര്‍ കേന്ദ്രീകരിച്ച് വന്‍ കഞ്ചാവ് മാഫിയ

Published

|

Last Updated

വേങ്ങര: പറപ്പൂര്‍ കേന്ദ്രീകരിച്ച് വന്‍ കഞ്ചാവ് വില്‍പ്പന. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള വീണാലുക്കല്‍ കേന്ദ്രമായാണ് കഞ്ചാവ് വില്‍പ്പന സജീവമാകുന്നത്. വിദ്യാര്‍ഥികളെ കാരിയര്‍മാരായി ഉപയോഗിക്കുന്നതായും ആക്ഷേപമുണ്ട്.
വീണാലുക്കലിന്റെ പരിസര പ്രദേശമായ പറപ്പൂര്‍ പാടം, കൂമന്‍കല്ല് പാലം തുടങ്ങിയ കേന്ദ്രങ്ങളിലും വന്‍തോതില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നുണ്ട്. വീണാലുക്കല്‍ ടൗണില്‍ ഒരു കച്ചവട സ്ഥാപനത്തിന്റെ മറവിലും കഞ്ചാവ് വില്‍പ്പന നടത്തുന്നതായി ആക്ഷേപമുണ്ട്.
ഹൈസ്‌കൂള്‍ മുതലുള്ള വിദ്യാര്‍ഥികളെയും ഇവര്‍ വല വീശുന്നുണ്ട്. ആവശ്യക്കാര്‍ക്ക് വാഹനങ്ങളിലും ഈ വിഭാഗം കഞ്ചാവ് എത്തിച്ചു കൊടുക്കുന്നുണ്ട്.
മണല്‍ മാഫിയ സംഘങ്ങളും കഞ്ചാവ് വില്‍പ്പനക്കാരെ സഹായിക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. പോലീസോ എക്‌സൈസോ ശ്രദ്ധിക്കാത്ത പ്രദേശമായതിനാല്‍ ഇവിടെ കഞ്ചാവ്മാഫിയ തഴച്ച് വളരുകയാണ്.