Connect with us

Ongoing News

സമാന്തര ജൂറി തിരുത്തല്‍ ശക്തിയാകണം: ടി പത്മനാഭന്‍

Published

|

Last Updated

കോഴിക്കോട്: അപ്പീലുകള്‍ കലോത്സവവേദിയുടെ നിറം കെടുത്തുന്നതായും സമാന്തര ജൂറി തിരുത്തല്‍ ശക്തിയാകണമെന്നും കഥാകൃത്ത് ടി പത്മനാഭന്‍. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ആരംഭിച്ച സാംസ്‌കാരികോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആത്മനിഷ്ഠമായ വിധിനിര്‍ണയമാണ് വേണ്ടത്. വിധിനിര്‍ണയത്തിന്റെ പേരില്‍ വിവാദമുണ്ടാക്കുന്നതില്‍ അര്‍ഥമില്ലെന്നും അദ്ദേഹം പറഞ്ഞു. സുവര്‍ണ ജൂബിലി കലോത്സവം കോഴിക്കോട് വെച്ച് നടന്നതിന്റെ ഓര്‍മക്കായാണ് സാംസ്‌കാരിക സായാഹ്നം സംഘടിപ്പിക്കുന്നത്.
കോഴിക്കോട് നാരായണന്‍ നായര്‍, മച്ചാട്ട് വാസന്തി, ചെലവൂര്‍ അബൂബക്കര്‍ എന്നിവരെയും കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം നേടിയ പി ആര്‍ നാഥനെയും വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് പൊന്നാടയണിയിച്ചു. പുരുഷന്‍ കടലുണ്ടി അധ്യക്ഷത വഹിച്ചു.

Latest